ഹൈദരാബാദ്: ഐ ലീഗില്‍ ശ്രീനിധി ഡെക്കാനെ അവരുടെ തട്ടകത്തില്‍ കീഴടക്കി എയ്സ്വാള് എഫ്സി. മറ്റൊരു മത്സരത്തില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ്ബ് വമ്പന്‍ ജയത്തോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
26-ാം മിനിറ്റില്‍ ആര് രാംദിന്താര നേടിയ ഗോളില്‍ എസ്വാള് എഫ്സി മുന്നിലെത്തി. ആദ്യ പകുതിയിലും കളിയുടെ നിശ്ചിയ സമയം കഴിയും വരെയും അവര്‍ ഈ ഗോളില്‍ ലീഡ് ചെയ്തു. ഇന്‍ജുറി ടൈമിലേക്ക് കടന്നതോടെ രോഹ്മിങ്താംഗ നേടിയ ഗോളില്‍ എയ്സ്വാള് ലീഡ് ഇരട്ടിപ്പിച്ചു. ഇതിനെതിരെ ശ്രീനിധി ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് പവന് കുമാറിലൂടെ ആശ്വാസഗോള്‍ നേടി.
ട്രാവുവിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഇന്നലത്തെ രണ്ടാം മത്സരത്തില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ്ബ് തോല്‍പ്പിച്ചത്. ഡേവിഡ് ലത്ലന്സംഗയുടെ ഇരട്ട ഗോളും ജോസഫ് അദ്ജേല്, മിര്‍ജാലോല്‍ കസിമോവ്, ലാല്‍റെംസംഗ ഫനായി, സാമുവേല്‍ ലാല്മാന്പുയിയ എന്നിവരുടെ ഗോളുകളിലാണ് മുഹമ്മദന്‍സ് ഉജ്ജ്വല ജയം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: