പൂനെ: ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ അവസാന സ്ഥാനക്കാരെന്ന എന്ന പേര് ദോഷമൊഴിവാക്കാന്‍ ഇംഗ്ലണ്ട് ഇന്ന് നെതര്‍ലന്‍ഡ്സിനെതിരെ. ലോകകപ്പില്‍ നിന്നും ആദ്യം പുറത്തായ ടീം ആണ് ഇംഗ്ലണ്ട്. നെതര്‍ലന്‍ഡ്സിന് സാങ്കേതികമായി ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്ന് തോറ്റാല്‍ അതും കൂടി തീരും.
പക്ഷെ ജോസ് ബട്ട്ലറും സംഘത്തിനും ഇനിയൊരു തോല്‍വി അത് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. അതും അട്ടിമറിയാണെങ്കില്‍ പറയേണ്ടതില്ല. ജയത്തിന് പിന്നില്‍ അവസാന സ്ഥാനക്കാരെന്ന പേര് ദോഷം മാറ്റാനുള്ള വഴിതേടിയായിരിക്കും ഇംഗ്ലണ്ട് ഇന്ന് മൈതാനത്തിറങ്ങുക. ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം.
ഇതുവരെ നടന്ന കളികളില്‍ ഇംഗ്ലണ്ടിന് ജയിക്കാനായതെ ഒരേയൊരു ടീമിനെതിരെയാണ് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍. ലോകകപ്പിലെ ഏഴാം മത്സരത്തില്‍ 137 റണ്‍സിന്റെ വമ്പന്‍ ജയമാണ് ടീം സ്വന്തമാക്കിയത്. അതുവരെ ന്യൂസിലന്‍ഡിനോട് മാത്രമേ ടീം തോറ്റിട്ടുണ്ടായിരുന്നുള്ളൂ. ബംഗ്ലാദേശിനോട് ജയിച്ച ശേഷം പിന്നെ തോല്‍വിയോടു തോല്‍വി. ആശ്വാസത്തിന് ഒരു ജയം തേടിയിറങ്ങുന്ന ഇംഗ്ലണ്ടിന് മുന്നില്‍ അഫ്ഗാന് കീഴടങ്ങാന്‍ കൂട്ടിയേക്കില്ല. വമ്പന്മാരെ അട്ടിമറിച്ച കരുത്ത് അവര്‍ക്കൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണവര്‍. ഇനിയും ജയം നേടിയ കരുത്തറിയിക്കുന്നതില് കുറച്ചൊന്നും ഡച്ച് പട ചിന്തിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: