കൊച്ചി: കവരത്തി ജില്ലാ കോടതി മുന്‍ ജഡ്ജി കെ. അനില്‍കുമാറിനെതിരെ കല്പേനി സ്വദേശിനിയായ അഭിഭാഷക നല്കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജഡ്ജിക്ക് എതിരായ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി ഉത്തരവിട്ടു.
ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ്, ആരോപണങ്ങള്‍ കളവാണെന്ന് കണ്ടെത്തിയത്.
അനില്‍കുമാര്‍ അപമാനിച്ചുവെന്ന് ആരോപിച്ച് മാര്‍ച്ച് പത്തിനാണ് അഭിഭാഷക രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. സത്യവാങ്മൂലവും ഫയല്‍ ചെയ്തു. പരാതിയെ തുടര്‍ന്ന് അന്വേഷണ വിധേയമായി ജില്ലാ ജഡ്ജിയെ ലക്ഷദ്വീപില്‍ നിന്നും സ്ഥലം മാറ്റി. ലക്ഷദ്വീപിലെ തന്നെ മറ്റൊരു മുന്‍ജില്ലാ ജഡ്ജിക്കെതിരെ ഇതേ പരാതിക്കാരി നല്‍കിയിട്ടുള്ള മറ്റൊരു പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. പ്രതിഭാഗം അഭിഭാഷക ആയ ഇവര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എതിരെ നല്കിയ വ്യാജ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. വ്യാജ പരാതികള്‍ നല്കുന്ന അഭിഭാഷകയ്ക്ക് എതിരെ ബാര്‍ കൗണ്‍സില്‍ നടപടിയെടുക്കണമെന്ന ആവശ്യം ലക്ഷദ്വീപില്‍ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: