മുംബൈ: വാംഖഡെയില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് അല്‍ഭുതമായി നിറഞ്ഞാടിയപ്പോള്‍ ലോകം നമിച്ചു. ബംഗ്ലാദേശ് മുന്നില്‍ വച്ച 292 റണ്‍സ് ലക്ഷ്യത്തിന് മുന്നില്‍ 91 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് നില്ക്കുന്ന ഇടത്ത് നിന്നാണ് മാക്സ്വെല് ഒരുവശത്ത് നായകന് പാറ്റ് കമ്മിന്‍സിനെ കാഴ്ചക്കാരനാക്കി ഓസീസിന് അല്‍ഭുത വിജയം സമ്മാനിച്ചത്. 13-ാം ലോകകപ്പിലെ ഏക ഡബിള്‍ സെഞ്ചുറി താരം സ്വന്തം പേരില്‍ കുറിച്ചതും സെമി ഉറപ്പിക്കുന്ന ഓസീസ് വിജയം നേടിയതും ഒരുമിച്ചായിരുന്നു.
18.3 ഓവറിലാണ് അട്ടിമറിവീരന്മാരായ അഫ്ഗാന് മുന്നില്‍ ഓസീസ് തോല്‍വി ഉറപ്പിക്കുന്ന വിധത്തില്‍ പതറിയത്. 91 റണ്‍സില്‍ ഏഴ് വിക്കറ്റ് നഷ്ടപെട്ട ഓസീസ് നിരയിലെ ശക്തനായ മാക്സ് വെല്ലിനെ പുറത്താക്കാന്‍ രണ്ട് അവസരങ്ങള്‍ അഫ്ഗാന് ലഭിച്ചതാണ്. രണ്ട് ക്യാച്ചും താരം വിട്ടുകളഞ്ഞു. ഒരു തവണ എല്‍ബിഡബ്ലിയു ആയി. അമ്പയര്‍ ഔട്ട് വിളിച്ചു. തരിപോലും ഉറപ്പില്ലാതെ മാക്സ്വെല് അപ്പീലിന് വിളിച്ചു. ഫലം വരുമ്പോള്‍ നോട്ടൗട്ട്് പിന്നെ കണ്ടത് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അല്ഭുതങ്ങളിലൊന്ന്.
വിജയത്തിലേക്കുള്ള ഓസ്ട്രേലിയയുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത് 202 റണ്‍സ്. ഇതില്‍ മാക്സ്വെലിനൊപ്പം നിന്ന പാറ്റ് കമ്മിന്‍സിന്റെ സംഭാവന 68 പന്തില്‍ 12. മറുവശത്ത് വിക്കറ്റ് നഷ്ടപ്പെടാതെ കാക്കുകയെന്ന ദൗത്യം കമ്മിന്‍സ് ഗംഭീരമായി നിറിവേറ്റിയത് ഓസീസിന് തുണയായി.
സ്കോര്‍: അഫ്ഗാനിസ്ഥാന്- 292/5(50), ഓസ്ട്രേലിയ- 293/7(46.5)
ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഓപ്പണര്‍ ഇബ്രാഹിം സദ്രാന് പുറത്താകാതെ നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്കോര്‍ കണ്ടെത്തിയത്. 143 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 129 റണ്‍സെടുത്തു. അഫ്ഗാന് ടോട്ടല്‍ 220നപ്പുറം പോകില്ലെന്ന നിലയില്‍ നിന്നും മികച്ച സ്കോറിലേക്ക് ടീമിനെ ഉയര്‍ത്തിയത് താരത്തിന്റെ ഒറ്റയാള്‍ പ്രകടനമാണ്. റഹ്മത്ത് ഷാ(30), ഹഷ്മത്തുള്ള ഷാഹിതി(26), റഷീദ് ഖാന്(പുറത്താകാതെ 35) എന്നിവര്‍ മികച്ച പിന്തുണയാണ് സദ്രാന് നല്‍കിയത്. ഓസ്ട്രേലിയക്കായി േേജാഷ് ഹെയ്സല്‍വുഡ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്സ്വെലും ഓരോ വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: