തന്റെ ഫാന്‍ ക്ലബ്ബുകളെ ക്ഷേമകാര്യ സംഘടനകളാക്കി മാറ്റിയ ആദ്യത്തെ നടനാണ് കമൽ ഹാസൻ. കൂടാതെ കമല്‍ നര്‍പണി ഐക്യം എന്ന ഈ സംഘടനയിലൂടെ ധാരാളം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും കമലഹാസന്‍ നേതൃത്വം നല്‍കുന്നുണ്ട്. രക്തദാനം, നേത്രദാനം, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 2004 സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആദ്യ എബ്രഹാം കോവൂര്‍ അവാര്‍ഡ് കമൽഹാസനു ലഭിച്ചു.
കമലിന്റെ സിനിമകൾപോലെതന്നെ ജീവിതവും വളരെ വ്യത്യസ്തമാണ്. 2002 ല്‍ ആണ് കമല്‍ ഹസന്‍ തന്റെ അവയവങ്ങളും ശരീരവും മരണ ശേഷം ദാനം ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചത്. 2002 ആഗസ്റ്റ് 15 ന്, സ്വാതന്ത്രദിന പരിപാടിയിലാണ് മദ്രാസ് മെഡിക്കല്‍ കോളേജിലെ അനാട്ടമി ഡിപ്പാര്‍ട്‌മെന്റിലേക്ക്, വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മരണ ശേഷം തന്റെ ശരീരം ദാനം ചെയ്യുന്നു എന്ന് കമല്‍ പ്രഖ്യാപിച്ചത്.
ഏതൊരു വെല്ലുവിളിയേയും നേരിടാനുള്ള സ്ഥിരോത്സാഹവും ആരാധകരുടെ കരുത്തും കമലിന് പിന്തുണയായുണ്ട്. കമലഹാസന് എന്താണ് സാധിക്കാതെയുള്ളത് എന്നാണ് ഈ പിറന്നാളിനും ചോദിച്ചു പോകുന്നത്. അദ്ദേഹത്തിന് ദീര്‍ഘായുസ്സും നല്ല നാളുകളും നേരുന്നു എന്നും അദ്ദേഹത്തിന്റെ ആരാധകർ ആശംസിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: