ടെല്‍ അവീവ്: ഗാസയിലെ യുദ്ധത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന മനുഷ്യശക്തി പ്രതിസന്ധിയെ സഹായിക്കുന്നതിനായി ഇസ്രായേല്‍ കാര്‍ഷിക മന്ത്രാലയം പ്രീമിലിറ്ററി പ്രിപ്പറേറ്ററി സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക ജോലികളില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ ക്രമീകരണം ചെയ്തു.
ഗാസയ്ക്കും ലെബനനുമായുള്ള അതിര്‍ത്തിക്കും സമീപമുള്ള പ്രദേശങ്ങള്‍ ഒഴിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സൈനിക കരുതല്‍ ഡ്യൂട്ടി നിര്‍വഹിക്കാന്‍ ആയിരക്കണക്കിന് ആളുകളെ വിളിച്ചതും തൊഴിലാളികളുടെ ക്ഷാമത്തിന് കാരണമായി. കൂടാതെ നിരവധി വിദേശ തൊഴിലാളികള്‍ രാജ്യം വിട്ടത്തും പ്രതിസന്ധിയിലാക്കി.
കൃഷിയില്‍ സന്നദ്ധസേവനം നടത്താനും പ്രവര്‍ത്തിക്കാനും ധാരാളം ഇസ്രായേല്‍ പൗരന്മാര് മുന്നോട്ടുവന്നിട്ടുണ്ട്. എന്നിരുന്നാലും, പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള ഫീല്‍ഡ് വര്‍ക്കില്‍ സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കാന്‍ കഴിയാത്തതിനാല്‍ ശാശ്വത പരിഹാരം ആവശ്യമാണെന്ന് കൃഷി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ കൃഷിയില്‍ നിലവില്‍ 20,000 തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: