Categories: KeralaSocial Trend

നൂറ് കിലോ ഭാരം, തോട്ടില്‍ കണ്ട ഭീകരന്‍ ഗ്രീന്‍ ടര്‍ട്ടില്‍; കോഴിക്കോട് നിന്ന് ഭീമന്‍ ആമയെ പിടികൂടി നാട്ടുകാര്‍

കോഴിക്കോട്ടെ ഒരു കൂട്ടം ആളുകള്‍ ചൊവ്വാപ്പുഴ തോടിനോട് ചേര്‍ന്ന് ഒരു ആമയെ കണ്ടെത്തിയത്.

Published by

കേരളത്തില്‍ നിരവധി കൗതുക കാഴ്ചകള്‍ ദിനംപ്രതി സംഭവിക്കാറുണ്ട്. അത്തരമൊരു കാഴ്ചയുടെ ആകാംശ പങ്കുവച്ചിരിക്കുകയാണ് കോഴിക്കോട് മണിയൂര്‍ പാലയാട് നടയിലെ ജനങ്ങള്‍.

കോഴിക്കോട്ടെ ഒരു കൂട്ടം ആളുകള്‍ ചൊവ്വാപ്പുഴ തോടിനോട് ചേര്‍ന്ന് ഒരു ആമയെ കണ്ടെത്തിയത്. ഇതിലെന്താണ് ഇത്ര പ്രത്യേകത എന്ന് പലരും ആലോചിക്കും, എന്നാല്‍ കേരളത്തില്‍ കാണപ്പെടുന്ന ആമകള്‍ സാധാരണ ഒരു പരിധി വരെ മാത്രമേ വലിപ്പം ഉണ്ടാകാറുള്ളൂ. അതേസമയം കോഴിക്കോട് കാണപ്പെട്ടത് ഭീകാരനായ ഒരു ആമയെയാണ്. തോട്ടില്‍ ഒരു ഭീകരജീവിയെ കണ്ടതിനു പിന്നാലെയാണ് പ്രദേശവാസികള്‍ പരിശോധിച്ചത്.

തുടര്‍ന്ന് ചിലര്‍ ഒന്നിച്ച് ചേര്‍ന്ന് ആമയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ആമയ്‌ക്ക് 100 കിലോ ഭാരമാണുള്ളത്. ഗ്രീന്‍ ടര്‍ട്ടില്‍ വിഭാഗത്തില്‍ പെടുന്ന ആമയാണിതെന്നാണ് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നത്. കൊളാവിപ്പാലം ആമ വളര്‍ത്ത് കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ എത്തി ആമയെ കൊണ്ടുപോയി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by