ചിക്കമംഗളൂരു: കര്‍ണാടക നിയമസഭാ മുന്‍ സ്പീക്കറും ദരദഹള്ളി ബൈരെഗൗഡ ചന്ദ്രഗൗഡ(87) ഇന്ന് പുലര്‍ച്ചെ ചിക്കമംഗളൂരു ജില്ലയിലെ ദാരദഹള്ളിയിലെ വസതിയില്‍ അന്തരിച്ചു.
കര്‍ണ്ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ മുഡിഗെരെ താലൂക്കിലെ ദാരദഹള്ളിയില്‍ 1936 ഓഗസ്റ്റ് 26 ന് ജനിച്ച ദാരദഹള്ളി ബൈരഗൗഡ ചന്ദ്രഗൗഡ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിച്ചുണ്ട്. മൂന്ന് തവണ എം.എല്‍.എ.യും എം.എല്‍.സി.യും മൂന്ന് തവണ ലോക്സഭാംഗവുമായിരുന്നു അദേഹം. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചിക്കമംഗളൂരു മണ്ഡലത്തില്‍ നിന്ന് 1971ല്‍ ഡി.ബി.ചന്ദ്രഗൗഡ അഞ്ചാം ലോക്സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
കര്‍ണാടകയില്‍ നിന്നുള്ള എംഎല്‍എയും മന്ത്രിയുമായ ഡി.ബി. ചന്ദ്രഗൗഡ എംപിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഡി.ബി. ചന്ദ്രഗൗഡ ജിയുടെ നിര്യാണത്തില്‍ വേദനിക്കുന്നു. പൊതുസേവനത്തിന്റെ അമരക്കാരനായ അദ്ദേഹത്തിന്റെ കര്‍ണാടക എംപി, എംഎല്‍എ, മന്ത്രി എന്നീ നിലകളിലുള്ള വലിയ അനുഭവപാരമ്പര്യം ഒരു മായാത്ത മുദ്രയാണ് ബാക്കിയാക്കുന്നതെന്നും അദേഹം എക്സില്‍ കുറിച്ചു.
Anguished by the passing away of Shri DB Chandregowda Ji. A stalwart of public service, his extensive experience as MP, MLA, and Minister in Karnataka has left an indelible mark. His deep understanding of our Constitution and commitment to community service were noteworthy. My…
— Narendra Modi (@narendramodi) November 7, 2023
നമ്മുടെ ഭരണഘടനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ധാരണയും സാമൂഹിക സേവനത്തോടുള്ള പ്രതിബദ്ധതയും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അണികള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: