പത്തനംതിട്ട: അഴൂരിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വള്ളിക്കാട് സ്വദേശിയായ രഞ്ജിത്താണ് മദ്യപിച്ച് അപകടം സൃഷ്ടിച്ചത്.
അഴൂർ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. കോന്നി ഭാഗത്ത് നിന്നും എത്തിയ ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിൽ നിന്നും തെന്നി മാറിയ ഓട്ടോ യാത്രക്കാരുമായി തോട്ടിലേക്ക് മറിയുകയായിരുന്നു. അഗ്നിരക്ഷാസേനയും പ്രദേശവാസികളും പോലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.
അപകടമുണ്ടാക്കിയതിന് ശേഷം നിർത്താതെ പോയ ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങവെ വകയാർ സ്വദേശികളായ അനിലും ഭാര്യ സ്മിതയും സഞ്ചരിച്ചിരുന്ന ഓട്ടോയിലാണ് രഞ്ജിത്തിന്റെ വാഹനം ഇടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: