പാലക്കാട്: നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിളയാണ് മരിച്ചത്. 32 വയസായിരുന്നു. ജോലിക്ക് പോകവെയായിരുന്നു ആക്രമണം. പരിക്കേറ്റ ഊർമിളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഊർമിളയുടെ ഭർത്താവ് ഒളിവിലാണ്. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രശ്നങ്ങളുണ്ടായിരു്നു. രണ്ട് വീടുകളിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: