ന്യൂദല്‍ഹി: ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് അനുമതി നല്കാന് നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച എം.കെ. സ്റ്റാലിന് സര്‍ക്കാരിന് തിരിച്ചടി. സംസ്ഥാനത്ത് റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ ആര്‍എസ്എസിന് അനുവാദമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
ജില്ലയില്‍ ഒരു പഥസഞ്ചലനം മാത്രമേ പാടുള്ളൂ എന്ന നിലപാട് തമിഴ്നാട് കോടതിയില്‍ സ്വീകരിച്ചു. എന്നാല്‍ പോലീസ് അംഗീകരിച്ച റൂട്ടില്‍ മാത്രമാണ് പഥസഞ്ചലനം എന്ന വ്യവസ്ഥ ആര്‍എസ്എസ് ഹൈക്കോടതിയില്‍ അറിയിച്ചതാണെന്നും ഇത്തരം നിയന്ത്രണങ്ങള്‍ പാടില്ലെന്നും സുപ്രീം കോടതിയും വ്യക്തമാക്കി.
ഇതോടെ നവംബര്‍ 19നോ 26നോ പഥസഞ്ചലനം നടത്താമെന്ന് തമിഴ്നാട് സര്‍ക്കാരും പോലീസും സുപ്രീം കോടതിയെ അറിയിച്ചു. മൂന്ന് ദിവസത്തിനകം പഥസഞ്ചലനത്തിന്റെ റൂട്ടടക്കം സംസ്ഥാന സര്‍ക്കാരിന് ആര്‍എസ്എസ് നല്‍കും. ഇതില്‍ നവം. 16ന് മുമ്പായി സംസ്ഥാനം തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു.
ഒക്ടോബര്‍ 22ന് പഥസഞ്ചലനം നടത്താന്‍ അനുമതി നല്കി മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സ്റ്റാലിന് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കപില്‍ സിബല്‍ അടക്കമുള്ള അഭിഭാഷകരെയാണ് തമിഴ്നാട് സര്‍ക്കാര്‍ ആര്‍എസ്എസിനെതിരേ സുപ്രീം കോടതിയില്‍ നിരത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: