തിരുവനന്തപുരം: കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടപ്പട്ടികള്‍ പോലെയോ സ്പീപ്പിംഗ് സെല്ലുകള്‍ പോലെയോ പിണറായി സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് ബിജെപിയുടെ പി.ആര്. ശിവശങ്കര്‍ ഇവരാണ് സുരേഷ് ഗോപിയെ വേട്ടയാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുരേഷ് ഗോപിയോട് ചോദിക്കുന്നതുപോലെ പ്രകോപനപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഈ മാധ്യമസിങ്കങ്ങള്ക്ക് പിണറായി വിജയനോട് ചോദിക്കാന്‍ ധൈര്യമുണ്ടോയെന്ന് ബിജെപി നേതാവ് പി.ആര്. ശിവശങ്കര്‍ വെല്ലുവിളിച്ചു. എന്തിന് ഗോവിന്ദന്‍മാഷോട് പോലും ഇതുപോലെ ഉളുപ്പില്ലാതെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോ? -അദ്ദേഹം ചോദിച്ചു.
ഒരു ടിവി ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ വേട്ടയാടുന്ന രീതികളെ പരിഹസിച്ചത്. നിരന്തരം അദ്ദേഹത്തെ വഴിയേയും അദ്ദേഹത്തിന്റെ താല്പര്യങ്ങളെയും എല്ലാംനിരന്തരം തടസ്സപ്പെടുത്തി അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കോര്‍ണര്‍ ചെയ്യുന്നത് ശരിയാണോ എന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണം. -ശിവശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: