വിശദവിവരങ്ങള്‍ ഒക്ടോബര്‍ 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും
തസ്തികകള്‍, ഒഴിവുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന് നടപടികള്‍, സംവരണം, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്
ഒറ്റതവണ രജിസ്ട്രേഷന്, ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 29 വരെ
65 തസ്തികകളില്‍ നിയമനത്തിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കി. കാറ്റഗറി നമ്പര്‍ 409/2023 മുതല്‍ 473/2023 വരെ തസ്തികളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളുമടങ്ങിയ വിജ്ഞാപനം ഒക്ടോബര്‍ 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റതവണ രജിസ്ട്രേഷന് നടത്തി ഓണ്‍ലൈനായി നവംബര്‍ 29 വരെ അപേക്ഷിക്കാം.
ജനറല്‍ റിക്രൂട്ട്മെന്റ്: സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്- ഫിസിയോളജി, പ്രതീക്ഷിത ഒഴിവുകള്‍ (മെഡിക്കല്‍ വിദ്യാഭ്യാസം), ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന് (ജൂനിയര്‍), കമ്പ്യൂട്ടര്‍ സയന്‍സ് (ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം), മൈക്രോബയോളജിസ്റ്റ് (ബാക്ടീരീയോളജിസ്റ്റ്), ഒഴിവുകള്‍ 11 (തസ്തികമാറ്റം വഴി 2 ഒഴിവുകള്‍) (കേരള വാട്ടര്‍ അതോറിട്ടി), ലൈബ്രേറിയന്‍ ഗ്രേഡ് 4 (തസ്തികമാറ്റം വഴിയും നേരിട്ടുള്ള നിയമനവും), പ്രതീക്ഷിത ഒഴിവുകള്‍ (സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി), ലബോറട്ടറി ടെക്നീഷ്യന് (ഫാര്‍മസി), പ്രതീക്ഷിത ഒഴിവുകള്‍ (മെഡിക്കല്‍ വിദ്യാഭ്യാസം), പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വനിത പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, പ്രതീക്ഷിത ഒഴിവുകള്‍ (കേരള പോലീസ്), ഇലക്ട്രീഷ്യന്, പ്രതീക്ഷിത ഒഴിവുകള്‍ (മെഡിക്കല്‍ വിദ്യാഭ്യാസം), ട്രേഡ്സ്മാന്, ഒഴിവുകള്‍- സര്‍വ്വേ 1, കാര്‍പ്പന്റര്‍ 8, ഫിറ്റിങ് 17, ടൂവീലര്‍, ത്രീവീലര്‍ മെയിന്റനന്‍സ് 1, സ്ട്രെംഗ്ത്ത് ഓഫ് മെറ്റീരിയല്‍ 1, പ്രിന്റിങ് ടെക്നോളജി 1, മോള്‍ഡിങ്/ഫൗണ്ടറി 2, ഷീറ്റ്മെറ്റല്‍ 7, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് 14, ഇലക്ട്രോണിക്സ് 20, ഇലക്ട്രിക്കല്‍ 24, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി 3, പ്ലംബിംഗ് 11 (സാങ്കേതിക വിദ്യാഭ്യാസം), ലാബ് അസിസ്റ്റന്റ്, ഒഴിവുകള്‍ 21 (കേരള ജല അതോറിറ്റി), പ്രയോറിറ്റി സെക്ടര്‍ ഓഫീസര്‍ 15 (കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്), അസിസ്റ്റന്റ് മാനജര്‍, ജനറല്‍ കാറ്റഗറി, ഒഴിവുകള്‍ 150, സൊസൈറ്റി കാറ്റഗറി 50 (കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്), അസിസ്റ്റന്റ് ഗ്രേഡ് 2, പ്രതീക്ഷിത ഒഴിവുകള്‍ (കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ്), റെക്കോര്‍ഡിംഗ് അസിസ്റ്റന്റ്ഒഴിവ് 1 (കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ലിമിറ്റഡ്), ജൂനിയര്‍ മെയില്‍ നഴ്സ്, പ്രതീക്ഷിത ഒഴിവുകള്‍ (കേരള മിനറല്‍സ് ആന്റ്മെറ്റല്സ് ലിമിറ്റഡ്), സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 4, പ്രതീക്ഷിത ഒഴിവുകള്‍ (സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡ്), ഫീല്‍ഡ് ഓഫീസര്‍, ഒഴിവ് 2 (കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്), തയ്യല്‍ടീച്ചര്‍ (ഹൈസ്കൂള്‍), ഒഴിവ് 1 (വയനാട്) (വിദ്യാഭ്യാസം), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഹൈസ്കൂള്‍), മലയാളം മീഡിയം, ഒഴിവ് 1 (കാസര്‍ഗോഡ്), (വിദ്യാഭ്യാസം), തയ്യല്‍ ടീച്ചര്‍ (യുപിഎസ്) ഒഴിവുകള്‍ 2 (കൊല്ലം) (വിദ്യാഭ്യാസം), പാ
ര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (സംസ്കൃതം), ഒഴിവുകള്‍, കൊല്ലം, എറണാകുളം, കണ്ണൂര്‍- പ്രതീക്ഷിത ഒഴിവുകള്‍, മലപ്പുറം 1 (വിദ്യാഭ്യാസം), പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം), ഒഴിവുകള്‍- തിരുവനന്തപുരം 1, കോട്ടയം 1, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ പ്രതീക്ഷിത ഒഴിവുകള്‍ (വിദ്യാഭ്യാസം), ക്ലര്‍ക്ക് (വിമുക്തഭടന്മാര്ക്ക്) ഒഴിവുകള്‍ തിരുവനന്തപുരം 12, കൊല്ലം 3, പത്തനംതിട്ട 6, ആലപ്പുഴ 4, കോട്ടയം 4, ഇടുക്കി പ്രതീക്ഷിത ഒഴിവുകള്‍, എറണാകുളം 8, തൃശൂര്‍ 2, പാലക്കാട് 1, മലപ്പുറം 3 കോഴിക്കോട് 1, കണ്ണൂര്‍ 3, വയനാട്, കാസര്‍ഗോഡ് പ്രതീക്ഷിത ഒഴിവുകള്‍ (എന്‍സിസി/സൈനികക്ഷേമം), അസിസ്റ്റന്റ് ടൈംകീപ്പര്‍, ഒഴിവുകള്‍- തിരുവനന്തപുരം 2, എറണാകുളം, പാലക്കാട്, കണ്ണൂര്‍ (ഒരു ഒഴിവ് വീതം), (അച്ചടി വകുപ്പ്), ലബോറട്ടറി അസിസ്റ്റന്റ് ഒഴിവുകള്‍. തിരുവനന്തപുരം 10, പത്തനംതിട്ട 4, എറണാകുളം 15, കോഴിക്കോട് 4, കാസര്‍ഗോഡ് 3, മറ്റ് ജില്ലകളില്‍ പ്രതീക്ഷിത ഒഴിവുകള്‍ (ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം), ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്സ് (വിമുക്തഭടന്മാര്), ഒഴിവ് കോട്ടയം 2 (എന്‍സിസി/സൈനികക്ഷേമം).
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്: നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്സ് (സീനിയര്‍) (എസ്ടി) (ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (എസ്ടി), ഒഴിവുകള്‍- തിരുവനന്തപുരം 3, കൊല്ലം 3, പത്തനംതിട്ട 1, കോട്ടയം 2, ഇടുക്കി 2, മലപ്പുറം 1 (ആരോഗ്യം), ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്സ് (എസ്സി/എസ്ടി ആന്റ് എസ്ടി), ഒഴിവുകള്‍- ഇടുക്കി- എസ്സി/എസ്ടി 1, മലപ്പുറം എസ്സി/എസ്ടി 2, എസ്ടി 1 (വിവിധം).
എന്‍സിഎ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍ (പ്രൊസ്തോഡോണ്ടിക്സ്) (എസ്സിസിസി 1) (മെഡിക്കല്‍ വിദ്യാഭ്യാസം), അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍, മുസ്ലിം 1 (ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ്), ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (സൊസൈറ്റി വിഭാഗം), ഒഴിവ് ഇ/ടി/ബി 1, എസ്സി 1 (കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്), ഡ്രൈവര്‍, ഒബിസി 1 (സഹകരണ മേഖല), ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) ഒഴിവുകള്‍- ഇ/ടി/ബി തൃശൂര്‍ 1, പാലക്കാട് 1, കോഴിക്കോട് 2, മലപ്പുറം 6, കണ്ണൂര്‍ 1, കാസര്‍ഗോഡ് 1, ഒബിസി- മലപ്പുറം 2, എസ്സിസിസി മലപ്പുറം 1, എല്‍സി/ആംഗ്ലോ ഇന്ത്യന്‍ കോഴിക്കോട് 1, എസ്സി- തിരുവനന്തപുരം 2, പാലക്കാട് 1, മലപ്പുറം 7, വയനാട് 1, കോഴിക്കോട് 3, കണ്ണൂര്‍ 2, കാസര്‍ഗോഡ് 4 (വിദ്യാഭ്യാസം); സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, മുസ്ലിം- തൃശൂര്‍ 2 (ആരോഗ്യം), തയ്യല്‍ ടീച്ചര്‍ (ഹൈസ്കൂള്‍) മുസ്ലിം: കണ്ണൂര്‍ 1, പാലക്കാട് 1, എസ്സി- കണ്ണൂര്‍ 1, എസ്ഐയുസി നാടാര്‍ പാലക്കാട് 1 (വിദ്യാഭ്യാസം), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) എസ്സിസിസി എറണാകുളം 1 (ഹോമിയോപ്പതി) ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം) എസ്സിസിസി- കാസര്‍ഗോഡ് 1 (ഭാരതീയ ചികിത്സാ വകുപ്പ്), പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (ഉറുദു) എസ്ടി 1 (വയനാട്) (വിദ്യാഭ്യാസം), പ്യൂണ്‍/വാച്ച്മാന് (സൊസൈറ്റി ക്വാട്ട), എസ്സിസിസി-പാലക്കാട് 1, ഹിന്ദു നാടാര്‍ 1, മുസ്ലിം 1 (കോഴിക്കോട്), എല്‍സി/ആംഗ്ലോ ഇന്ത്യന്‍- മലപ്പുറം 1, തൃശൂര്‍ 1 (ജില്ലാ സഹകരണ ബാങ്ക്).
വിജ്ഞാപനത്തിലെ നിര്ദ്ദേശങ്ങള്ക്കനുസൃതമായിട്ടുവേണം അപേക്ഷിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: