വീടുപണിയുമ്പോള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചാല്‍ വളരെ പ്രാധാന്യം കൊടുക്കുന്നത് പെയിന്റിംഗിനാണ്. ഇളം നിറങ്ങളാണ് വീടിന് അനുയോജ്യം. പ്രത്യേകിച്ച് പ്രധാന ബെഡ്‌റൂമുകളില്‍ നീല കലര്‍ന്ന ഇളം നിറം ഉറക്കത്തിന് ഉത്തമമാണ്. കുട്ടികളുടെ പഠനമുറിയില്‍ പച്ച കലര്‍ന്ന നിറങ്ങള്‍ ഉപയോഗിക്കുക. വടക്കുകിഴക്കേ മൂലഭാഗത്തുള്ള മുറിയില്‍ ചെറിയ പിങ്ക് ഷെയ്ഡ് ഉപയോഗിക്കുക. അടുക്കളയിലും ഡൈനിംഗ് ഹാളിലും ഇളം മഞ്ഞ ഉപയോഗിക്കാം.
ഗൃഹപ്രവേശത്തിന് തലേദിവസം വാസ്തുബലി നടത്തണം. ഗൃഹപ്രവേശത്തിന്റെ അന്നുരാവിലെ ഗണപതിഹോമവും തുടര്‍ന്ന് ലക്ഷ്മീനാരായണപൂജയും ചെയ്യുക. ഗൃഹപ്രവേശസമയത്ത് വിധിപ്രകാരം പ്രധാനപ്പെട്ട തച്ചന്‍ പൂജകള്‍ ചെയ്ത് വീടിന്റെ വാതിലുകളും ജനാലകളും അടച്ച് പുറത്തിറങ്ങി ഗൃഹനാഥനെയും ഗൃഹനാഥയെയും ബന്ധുമിത്രാദികളെയും ഉള്‍പ്പെടുത്തി ഗൃഹനാഥയുടെ കൈയില്‍ അഞ്ചുതിരിയിട്ടു കത്തിച്ച നിലവിളക്ക് എടുത്തു കൊടുക്കുക. രണ്ടാമതായി നിറകുടവും മൂന്നാമതായി പാലും നാലാമതായി പണപ്പെട്ടിയും അഞ്ചാമതായി പച്ചക്കറികളും വിധിപ്രകാരം ഓരോ ആള്‍ക്കാരുടെ കൈയില്‍ കൊടുക്കുക. പൂമുഖവാതില്‍ തുറന്നു കൊടുത്ത് വീടിന്റെ താക്കോല്‍ ഗൃഹനാഥനെ ഏല്‍പ്പിക്കുക. ഗൃഹനാഥ നിറദീപവുമായി അകത്തു കടന്ന് കന്നിമൂലയില്‍ കൊണ്ടുവയ്‌ക്കുക. പിറകെ വരുന്നവരും എല്ലാ ദ്രവ്യങ്ങളും മേല്‍പ്രകാരം കൊണ്ടുവയ്‌ക്കുക. അവിടെനിന്നും പാലെടുത്ത് അടുക്കളയില്‍ കൊണ്ടു പോയി അടുപ്പില്‍ വച്ചശേഷം രാവിലെ ഗണപതിഹോമത്തിന് കൊളുത്തിവച്ചിട്ടുള്ള ദീപത്തില്‍നിന്നോ അല്ലെങ്കില്‍ വീടു പാലുകാച്ചുചടങ്ങിനു തന്ന ദീപത്തില്‍ നിന്നോ അഗ്നി പകര്‍ന്ന് പാല്‍ തിളപ്പിക്കുക. പാല്‍ തിളച്ചുമറിയുന്നത് വടക്കുകിഴക്ക് മൂല ഭാഗത്തേക്ക് വീഴുന്നത് ഉത്തമം. ഈ ചടങ്ങിനുശേഷം പ്രസ്തുത വീടു പണികഴിപ്പിച്ചുതന്ന ജീവനക്കാരെ സന്തോഷപ്പെടുത്തുകയാണ് വേണ്ടത്. അവരെ യഥാവിധി സ്വീകരിച്ച് ആഹാരം കൊടുത്ത് തൃപ്തിപ്പെടുത്തി പാരിതോഷി കങ്ങളും നല്‍കി യാത്രയയ്‌ക്കേണ്ടതാണ്. പ്രസ്തുത ദിവസം ഒരു കാരണവശാലും വൈകുന്നേരമുള്ള പാര്‍ട്ടിക്ക് മാംസാഹാരം പാടില്ല. അന്നേദിവസം രാത്രി സത്യനാരായണപൂജ ചെയ്യുന്നത് സര്‍വൈശ്വര്യങ്ങളും ഉണ്ടാക്കും. കുടുംബക്കാര്‍ അന്നേദിവസം രാത്രി ആ വീട്ടില്‍ത്തന്നെ കിടക്കണമെന്നുള്ള കാര്യം നിര്‍ബന്ധമാണ്. ഇതോടുകൂടി പ്രസ്തുത വീടിന്റെ ചടങ്ങുകള്‍ കഴിഞ്ഞു.
പുതിയ വീടിന്റെ ലാന്‍ഡ്‌സ്‌കേപ്പ് ചെയ്യുമ്പോള്‍ തെക്കുപടിഞ്ഞാറു ഭാഗം അല്‍പം പൊങ്ങിനില്‍ക്കുന്നത് നല്ലതാണ്. കിഴക്കുവശത്ത് മനസ്സിനിണങ്ങിയ പൂക്കളോടുകൂടിയ ചെടികളും നാടന്‍ സസ്യജാലങ്ങളും വച്ചു പിടിപ്പിക്കാം. വടക്കു ഭാഗത്ത് എല്ലാവിധ മരുന്നുചെടികളും മാവ്, പ്ലാവ് എന്നീ വൃക്ഷങ്ങളും നട്ട് വളര്‍ ത്താവുന്നതാണ്. മിനി വാട്ടര്‍പൂളുമാവാം. തെക്കും പടിഞ്ഞാറും അല്പം ചോലയുള്ള വൃക്ഷങ്ങള്‍ നില്‍ക്കുന്നതില്‍ തെറ്റില്ല. കായ്കനികള്‍ ഉള്ള ചെറിയ വൃക്ഷങ്ങള്‍ വീടിന്റെ നാലുഭാഗത്തും വരാവുന്നതാണ്. നാരകവര്‍ഗങ്ങള്‍ ഒഴിവാക്കണം. മുറ്റത്തിന്റെ മധ്യഭാഗത്ത് വാട്ടര്‍ ഫൗണ്ടേഷന്‍ കൊടുക്കുന്നത് നല്ലതല്ല. അത് അല്‍പ്പം വടക്കോട്ട് മാറ്റിസ്ഥാപിക്കാം. ഓര്‍ക്കിഡുകളില്‍ ചിലത് ശക്തമായ നെഗറ്റീവ് എനര്‍ജി പുറംതള്ളുന്നുണ്ട്. ആയതിനാല്‍ പൂമുഖവാതിലിന്റെ നടയില്‍നിന്ന് ഓര്‍ ക്കിഡുകള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ഏതു ദിക്കിനെ പ്രതിനിധീകരിച്ച് വീട് ഇരുന്നാലും മുന്‍വശത്ത് മുള്‍ച്ചെടികള്‍ വയ്‌ക്കാന്‍ പാടില്ല. വീടിന്റെ മുന്‍വശത്ത് പ്രധാന വാതിലിന്റെ നടയില്‍ ചെരുപ്പുകള്‍ കൂട്ടിയിടരുത്. അടുക്കോടും ചിട്ടയോടുംകൂടി വീട് പരിപാലിക്കേണ്ടതാണ്. ശുചിത്വമാണ് വീടിന്റെ ഐശ്വര്യം.
പൂജാമുറിയില്‍ വിളക്കു കത്തിക്കുമ്പോള്‍ ഒന്നിലധികം വിളക്കുകള്‍ കത്തിക്കാമോ? ഈ വിളക്കുകളില്‍ നെയ്യ് ആണോ ഉപയോഗിക്കേണ്ടത്?
വീട്ടിലെ പൂജാമുറിയില്‍ ഒരു നിലവിളക്കും ഒരു ലക്ഷ്മിവിളക്കും കത്തിക്കുന്നത്. ഐശ്വര്യര്യപ്രദമാണ്. കൂടാതെ വീടിന്റെ ഉമ്മറത്ത് പ്രത്യേകമായി ഒരു ലക്ഷ്മിവിളക്ക്ും കത്തിച്ച് വയ്‌ക്കാവുന്നതാണ്. നിലവിളക്കില്‍ എള്ളെണ്ണ ഒഴിച്ച് കത്തിക്കണം. പ്രഭാതത്തിലും സായാഹ്നത്തിലും പൂജാമുറിയില്‍ വിളക്കു കത്തിക്കുന്നത് ഉത്തമമാണ്. രാവിലെയും വൈകുന്നേരവും വീടിന്റെ പ്രധാനവാതിലിന്റെ നടയില്‍ ലക്ഷിവിളക്ക് കത്തിച്ചു വയ്‌ക്കുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കും. രാവിലെ തീനാളം കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും വരത്തക്കവിധം വയ്‌ക്കണം. പൂജാമുറിയില്‍ എത്ര വിളക്കു വേണമെങ്കിലും കത്തിച്ചു വയ്‌ക്കുന്നതില്‍ ദോഷമില്ല.
പുതിയ വീടുപണിതിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. പുതിയ വീട്ടില്‍ വന്നശേഷം എല്ലാം നശിച്ച രീതിയിലാണ് ജീവിതം. കിഴക്കു ദര്‍ശനമായിട്ടാണ് വീടുള്ളത്. സൂര്യന്‍ ഉദിക്കുന്നത് വീടിന്റെ തെക്കുകിഴക്കേ മൂലഭാഗം കണക്കാക്കിയാണ്. ഇത് ദോഷമാണോ?
ഈ വീട് ഇരിക്കുന്നത് വിദിക്കിലേക്ക് ആണ്. ഇങ്ങനെയുള്ള ഭവനത്തില്‍ സ്വാഭാവികമായും ഐശ്വര്യവും കുറയും. എല്ലാ തരത്തിലുമുള്ള ദോഷങ്ങളും ഇങ്ങനെയുള്ള വീടുകളില്‍ സംഭവിക്കാം. ഇതിന് പരിഹാരം വീടിന്റെ കോമ്പൗണ്ട് കറക്ട് ചെയ്ത് കെട്ടുക മാത്രമാണ്. കൂടാതെ വീടിന്റെ മൂലയ്‌ക്ക് വിധിപ്രകാരമുള്ള രത്‌നങ്ങളും തറരക്ഷയായി ഉപയോഗിക്കാവു ന്നതാണ്.
നക്ഷത്രങ്ങളുടെ പേരുകള്‍ വീടിന് ഇടുന്നതില്‍ തെറ്റുണ്ടോ?
വീടുപണി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ആ വീടിന് അനുയോജ്യമായ പേര് ഇടുന്നതാണ് ഉത്തമം. ഇരുപത്തേഴ് നക്ഷത്രങ്ങളുടെയും പേരുകള്‍ വരുന്നതില്‍ തെറ്റില്ല. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കുട്ടികളുടെയും ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂട്ടിക്കലര്‍ത്തി ന്യൂമറോളജി വിധിപ്രകാരം പുതിയ പേരുകള്‍ കണ്ടെത്താവുന്നതാണ്.
ഒരു വീടിന്റെ കിഴക്കുഭാഗവും വടക്കുഭാഗവും പരിപൂര്‍ണ്ണമായി അടഞ്ഞു നിന്നാല്‍ എന്താണു സംഭവിക്കുന്നത്?
ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജപ്രവാഹം കടന്നുവരുന്ന ഭാഗം കിഴക്കും വടക്കുമാണ്. പ്രസ്തുത രണ്ടു ദിക്കും പരിപൂര്‍ണ്ണമായി അടഞ്ഞു നിന്നാല്‍ സൂര്യകിരണങ്ങള്‍ വീടിനുള്ളിലേക്ക് കടന്നു വരാത്തതിനാല്‍ പ്രത വീട്ടില്‍ താമസിക്കുന്നവര്‍ക്ക് എന്നും ആരോഗ്യപരമായ പല അസ്വസ്ഥതകളും ഉടലെടുക്കുകയും ദുരിതപൂര്‍ണ്ണമായ അവസ്ഥ എല്ലാ അര്‍ഥത്തിലും ഉണ്ടാവുകയും ചെയ്യും. ആയതിനാല്‍ ചെറിയ വീടായാലും വലിയ വീടായാലും പണിയുമ്പോള്‍ കിഴക്കും വടക്കും പരിപൂര്‍ണമായി അടയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: