തിരുവനന്തപുരം: മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം. വനിതാ പ്രവര്‍ത്തകയുടെ തല ലാത്തിയടിയില്‍ പൊട്ടി.നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
മന്ത്രിയുടെ വീടിന് മുന്നിലും പിന്നാലെ പാളയത്തും കെഎസ് യു പ്രതിഷേധമുണ്ടായി. പാളയം റോഡ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ചിത്തരഞ്ജന് എംഎല്‍എയുടെ വാഹനം തടഞ്ഞു.
കേരളീയം ഫ്ലക്സ് ബോര്‍ഡുകള്‍ തകര്‍ത്തു. കന്റോമെന്റ് പൊലീസ് വാഹനത്തിന്റെ താക്കോല്‍ കെ എസ് യു പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കെഎസ് യു നെടുമങ്ങാട് ബ്ലോക്ക് ഭാരവാഹി അഭിജിത്തിനെ അറസ്റ്റ് ചെയ്തു ജീപ്പില്‍ കൊണ്ടുപോയപ്പോഴാണ് വാഹനം തടഞ്ഞ് താക്കോല്‍ ഊരി എറിഞ്ഞത്.
തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ ആദ്യം വോട്ടെണ്ണിയപ്പോള്‍ കെ എസ് യു സ്ഥാനാര്‍ത്ഥി കാഴ്ച പരിമിതിയുളള ശ്രീക്കുട്ടന് ഒരു വോട്ടിന് ജയിച്ചിരുന്നു.എന്നാല്‍ വീണ്ടും വോട്ടെണ്ണി കൃത്രിമം നടത്തി എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയെ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മന്ത്രി ബിന്ദുവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതെന്നാണ് ആരോപ ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: