റായ്പൂര്‍: തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുമ്പോള്‍, വോട്ട് ചെയ്യാന്‍ ബോധവത്കരണവുമായി എഴുപതുകാരന്റെ കാല്‍നട യാത്ര. റായ്പൂരിലെ അക്തര്‍ ഹുസൈനാണ് വോട്ടിങ്ങിനെക്കുറിച്ച് ബോധവത്കരിക്കാന്‍ വോട്ടര്‍മാരുടെ ഇടയിലേക്ക് എത്തുന്നത്.
രാജ്യത്തുടനീളം ദേശീയപതാകയുമായാണ് പര്യടനം നടത്തുന്നത്. 18 വയസ്സ് പൂര്‍ത്തിയായ യുവാക്കളോടാണ് വോട്ട് ചെയ്യാനുള്ള അക്തറിന്റെ പ്രധാന അഭ്യര്‍ത്ഥന. ഇരുകൈക്കും വൈകല്യമുണ്ടെങ്കിലും പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും അക്തറിനെ അത് തളര്‍ത്തുന്നില്ല. ഷര്‍ട്ടില്‍ പോസ്റ്ററുകള്‍ പതിച്ചാണ് പ്രചാരണം. 2018 മുതലാണ് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ മുന്‍കൈ എടുത്തുതുടങ്ങിയത്.
കൊവിഡ് കാലത്ത് രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നു. കൂടാതെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവും നടത്തുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ് തുടങ്ങി നിരവധി സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ച് ജനങ്ങളോട് വോട്ടുചെയ്യാനുള്ള സന്ദേശം നല്‍കുന്നുണ്ട്.
രാജ്യത്ത് എവിടെ തെരഞ്ഞെടുപ്പ് നടന്നാലും ജനങ്ങളെ ബോധവത്കരിക്കാന്‍ അക്തര്‍ എത്താറുണ്ട്. എന്നാല്‍ ഈ പ്രവര്‍ത്തനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: