എറണാകുളം : മൂവാറ്റുപുഴയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടവർക്കൊപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കൊലപാതകത്തിന് ശേഷം പ്രതി സംസ്ഥാനം വിട്ടതായാണ് വിവരം. കഴുത്തിന് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശികളായ മോഹൻതോ, ദ്വീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: