ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച ദല്‍ഹിയില്‍ രേഖപ്പെടുത്തിയ വായുഗുണനിലവാര സൂചിക 460 ആണ്. ഇതേ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് പ്രൈമറി സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആറു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്.
ശൈത്യകാലം ആരംഭിച്ചതോടെ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതോടെ ആളുകളില്‍ ശ്വാസം മുട്ടല്‍, കണ്ണുകള്‍ക്ക് ചൊറിച്ചില്‍, ചുമ എന്നിവ അനു
ഭവപ്പെട്ടു തുടങ്ങി. പൊതുസ്ഥലങ്ങളിലെ മാലിന്യം കത്തിക്കല്‍, അനധികൃത കെട്ടിട നിര്‍മാണം എന്നിവ കര്‍ശനമായി തടയുമെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ദല്‍ഹിക്ക് പു
റമേ സമീപ നഗരങ്ങളായ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ അവസ്ഥയും പരിതാപകരമാണ്. കാറ്റ് ദുര്‍ബലമായതോടെയാണ് അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നിരിക്കുന്നത്. നിര്‍ബന്ധമായും മാസ്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
അടുത്ത ആഴ്ച ദീപാവലി കൂടി വരുന്നതോടെ മലിനീകരണ തോത് വലിയ തോതില്‍ ഉയരുമെന്നാണ് ആശങ്ക. ദീപാവലി കാലത്ത് പടക്കങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ വയലുകളിലെ കറ്റ കത്തിക്കലും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: