ചേര്‍ത്തല: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനം കേരളത്തില്‍ ബദല്‍ രാഷ്ട്രീയമായി ഉയര്‍ത്തി യഥാര്‍ത്ഥ പ്രതിപക്ഷമാകാന്‍ ആഹ്വാനം ചെയ്ത് എന്‍ഡിഎ പ്രമേയം. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസാണ് പ്രമേയം അവതരിപ്പിച്ചത്. കേരളം രക്ഷപെടാനുള്ള ഏകമാര്‍ഗം എന്‍ഡിഎ ഉയര്‍ത്തുന്ന ബദലാണെന്നും സംസ്ഥാന ശില്പശാല. പുതിയ ഭാരതത്തിനൊപ്പം പുതിയ കേരളവുമെന്ന ആശയമുയര്ത്തിയാകും മുന്നണി ലോകസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
സംസ്ഥാന നേതൃശില്പശാലയില് കേന്ദ്രവികസനവും കേരളത്തിലെ മുന്നണി പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണവും ചര്‍ച്ചയായി. അഴിമതിയും ജനവിരുദ്ധനിലപാടും നടപ്പാക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് രക്ഷാകവചം ഒരുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ചെയ്യുന്നതെന്ന് കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. ഇരുമുന്നണികളും തമ്മില്‍ അന്തരമില്ലെന്നും കേരളത്തിനു പുറത്തുള്ള ഭായി ഭായി രീതി പരോക്ഷമായി കേരളത്തിലും നടത്തി ജനങ്ങളെ വഞ്ചിക്കുകയാണെന്നും ആരോപിച്ചു.
അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയതയും അക്രമണവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. കേരളത്തെ വലിയകടക്കെണിയിലേക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ എത്തിക്കുന്നത്. വന്‍കിടക്കാരില്‍ നിന്ന് 25,000 കോടിരൂപ നികുതി പിരിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന സിഎജി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണ്. കേരളീയം പേരില്‍ വലിയ ധൂര്‍ത്താണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത്, ലൈഫ് മിഷന്, കെ ഫോണ്‍, സഹകരണ കുംഭകോണം എന്നിങ്ങനെ തീവെട്ടിക്കൊള്ളയാണ്. കേരളത്തിലെ സഹകരണ ബാങ്കുകള്‍വഴി കോണ്‍ഗ്രസും എല്‍ഡിഎഫും 5,000 കോടി രൂപയുടെ ക്രമക്കേടും കള്ളപ്പണം വെളിപ്പിക്കലുമാണ് നടത്തിയത്.
ഇസ്രായേല്‍ പാലസ്തീന് യുദ്ധത്തെ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ വേദിയാക്കാനാണ് സിപിഎമ്മും മുസ്ലിം ലീഗും നടത്തുന്നത്. മതതീവ്രവാദികള്‍ക്കു പിന്തുണ നല്കുന്ന സമീപനം സമാധാനത്തിനു വെല്ലുവിളിയാണ്.
എല്ലാമേഖലയും തകര്‍ച്ചയിലാണെന്നും നെല്ല് സംഭരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ 75 ശതമാനം തുകയും നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് കര്‍ഷകര്‍ക്ക് നല്കാന് തയാറാകുന്നില്ല. കേന്ദ്രത്തിനെതിരെ ജനവികാരം ഉയര്‍ത്താനുള്ള കള്ളങ്ങളാണ് സര്‍ക്കാര്‍ നിരന്തരം പറയുന്നത്.
ഇതു വസ്തുതാവിരുദ്ധമാണെന്നാണ് കണക്കുകള്‍ തന്നെ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ആശ്വാസമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: