ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കേന്ദ്രം. രണ്ട് വർഷത്തേക്ക് 1.5 ലക്ഷം രൂപ ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ‘നാഷണൽ സ്‌കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ്’ എന്ന പേരിലാണ് സ്‌കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നത്. ഡിസംബർ 31-ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
പ്രതിമാസം 15,000 രൂപ വീതമാകും യോഗ്യരായ വിദ്യാർത്ഥികൾക്ക് ലഭിക്കുക. പത്ത് മാസത്തേക്ക് സ്‌കോളർഷിപ്പ് തുക ലഭിക്കും. രാജ്യത്ത് ബിരുദാനന്തര ബിരുദം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. 30 വയസാണ് പ്രായപരിധി.
നിലവിൽ പിജി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒന്നിലധികം പിജി കോഴ്‌സുകൾ ചെയ്യുന്നവർക്കോ, നേരത്തെ പിജി വിദ്യാഭ്യാസം പൂർത്തീകരിച്ചവർക്കോ അപേക്ഷിക്കാൻ കഴിയില്ല. റെഗുലർ/ഫുൾ ടൈം വിദ്യാർത്ഥികളാകണം അപേക്ഷകർ. ഓപ്പൺ, ഡിസ്റ്റൻസ്, കസ്‌പോണ്ടൻസ് മോഡ്, പ്രൈവറ്റ് അല്ലെങ്കിൽ പാർട്ട് ടൈം വഴി ഏതെങ്കിലും പ്രോഗ്രാം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കില്ല. പത്ത് മാസത്തിന് ശേഷം, രണ്ടാം വർഷത്തേക്കായി സ്‌കോളർഷിപ്പ് പുതുക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: