റായ് പൂര്: ഛത്തീസ് ഗഡ് തെരഞ്ഞെടുപ്പില്‍ തരംഗമായി മാറുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് ദൂബായിലെ ബെറ്റിംഗ് കമ്പനിയായ മഹാദേവ് ബെറ്റിംഗ് ആപില്‍ നിന്നും കോടികളുടെ കള്ളപ്പണം വന്നതിനെതിരെ സ്മൃതി ഇറാന് ആഞ്ഞടിച്ചിരുന്നു.
#WATCH | Chhattisgarh: Union Minister Smriti Irani took out a scooter rally from Keshkal to Kondagaon pic.twitter.com/9aMWim4sbi
— ANI (@ANI) November 5, 2023
ഇപ്പോള്‍ സ്മൃതി ഇറാനി നയിച്ച ഒരു സ്കൂട്ടര്‍ റാലിയും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. ഛത്തീസ് ഗഢില്‍ കേഷ് കാലില്‍ നിന്നും കൊണ്ടഗാവോണിലേക്കാണ് സ്കൂട്ടര്‍ റാലി നടത്തിയത്. സ്കൂട്ടറില്‍ റാലിയില്‍ മുന്പില് സ്കൂട്ടര്‍ ഓടിച്ചിരുന്നത് സ്മൃതി ഇറാനിയാണ്. സമൂഹമാധ്യമങ്ങളില്‍ മന്ത്രിയുടെ സ്കൂട്ടര്‍ റാലി വൈറലായി.
#WATCH | Chhattisgarh: Union Minister Smriti Irani prepares tea for party workers at the residence of a worker in Kondagaon, Bastar pic.twitter.com/ZPawL0UqCW
— ANI (@ANI) November 5, 2023
അതുപോലെ കൊണ്ടഗാവോണിലെ ബസ്തറില്‍ സ്മൃതി ഇറാനി തന്നെ ചായ ഉണ്ടാക്കി കൂടെയുള്ള പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തതും ഏറെ ശ്രദ്ധേയമായി. ഒരു ബിജെപി പ്രവര്‍ത്തകയുടെ വീട്ടിലെ അടുക്കളയിലാണ് സ്മൃതി ഇറാനി സഹപ്രവര്‍ത്തകര്‍ക്കായി ചായ ഉണ്ടാക്കിയത്. ഒരു കേന്ദ്രമന്ത്രി സാധാരണക്കാരില്‍ ഒരാളിയി മാറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: