Categories: Kerala

സിപിഎം -മുസ്ലിം ലീഗ് അവിശുദ്ധ കൂട്ട്കെട്ടിൽ കേരളത്തിൽ പിറക്കാൻ പോകുന്നത് മറ്റൊരു പിഎഫ്ഐ ആണെന്നതിൽ തർക്കമില്ല:.എന്‍.ഹരി

മതരാഷ്ട്ര വാദിയോടൊപ്പം വേദിപങ്കിടുകയും വോട്ട് പങ്ക് വെക്കുകയും ചെയ്ത പിണറായി വിജയൻ അടക്കമുള്ള നേതാക്കൾക്ക് മതനിരപേക്ഷത പേരിൽ തന്നെയുള്ള മുസ്ലിം ലീഗിനെ ഒപ്പം കിട്ടുന്നതിൽ സന്തോഷം മാത്രമേ ഉള്ളു എന്ന് പല പ്രസ്താവനകളിലൂടയും വ്യക്തമായ കാര്യമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എന്‍. ഹരി.

Published by

തിരുവനന്തപുരം:മതരാഷ്‌ട്ര വാദിയോടൊപ്പം വേദിപങ്കിടുകയും വോട്ട് പങ്ക് വെക്കുകയും ചെയ്ത പിണറായി വിജയൻ അടക്കമുള്ള നേതാക്കൾക്ക് മതനിരപേക്ഷത പേരിൽ തന്നെയുള്ള മുസ്ലിം ലീഗിനെ ഒപ്പം കിട്ടുന്നതിൽ സന്തോഷം മാത്രമേ ഉള്ളു എന്ന് പല പ്രസ്താവനകളിലൂടയും വ്യക്തമായ കാര്യമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എന്‍. ഹരി.

രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തിയ മത ഭീകര സംഘടനകളിലെ അംഗങ്ങൾക്ക് കേരളത്തിൽ സുരക്ഷിതരായി കഴിയാനുള്ള പുനരധിവാസ സംരക്ഷണ കേന്ദ്രമായി മാറി മാറി വരുന്ന സർക്കാരുകൾ ഒത്താശ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗിനെ ഇടത് പാളയത്തിൽ എത്തിക്കാനുള്ള ക്വട്ടേഷൻ എടുത്തിരിക്കുന്നത് സിപിഎമ്മിനുള്ളിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന മതതീവ്രവാദികളാണ്.
ഇത് സംസ്ഥാനത്തെ മറ്റ് വിഭാഗങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കൂ. -എന്‍.ഹരി പറഞ്ഞു.

ക്ഷേത്ര ഭരണങ്ങൾ കയ്യാളി ആചാര അനുഷ്ഠാനങ്ങൾ തകർത്ത് ഭൂരിപക്ഷ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിലും ഇല്ലായ്മ ചെയ്യുന്നതിനും മാറി മാറി വരുന്ന സർക്കാരുകൾ മത്സരിക്കുന്നു.
സംസ്ഥാനത്തെ മതഭീകര വാദികളുടെ മേൽ സിപിഎം മൃദുസമീപനം സ്വീകരിക്കുന്നതിനു പിന്നിൽ, ലീഗും സമസ്തയും അടക്കമുള്ള സംഘടനകളുടെ പിന്തുണ ആർജിച്ചെടുക്കാനുള്ള തന്ത്രമാണ് ഇതിനോട് മത്സരിച്ച് തങ്ങളാണ് സംരക്ഷകർ എന്ന് സോഷ്യലിസം മടക്കി കയ്യിലും കളസത്തിലും കൊണ്ടു നടക്കുന്ന കോൺഗ്രസ്സ് നേതാക്കളും തങ്ങളുടെ പ്രവർത്തിയിലൂടെ തെളിയിക്കുന്നു. – എന്‍.ഹരി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഒരു വിഭാഗത്തിന്റെ സംരക്ഷകരാണ് തങ്ങളെന്ന് തെറ്റിധരിപ്പിക്കാനും ബോധ്യപ്പെടുത്താനും സിപിഎമ്മിന്റെ കുതന്ത്രങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു. ഉടൽ ഇവിടെയും മനസ് അവിടെയും എന്ന നിലയിലാണ് ഇപ്പോൾ മുസ്ലിം ലീഗ്.- എന്‍.ഹരി പരിഹസിച്ചു.

ഇതോട് ചേർത്തു വായിക്കേണ്ട പ്രധാന വിഷയം, ബിജെപിയേയും സംഘപരിവാറിനെയും പ്രതിരോധിക്കാൻ സിപിഎം, മുസ്ലിംലീഗ് കോൺഗ്രസ്സ് നേതൃത്വത്തിൽ കേരളത്തിലും അപ്രഖ്യാപിത ഇന്ത്യാ മുന്നണിക്കാണ് നേതാക്കൾ തയ്യാറെടുക്കുന്നത്. ഇതിനെല്ലാം പിന്നിൽ സിപിഎമ്മിനുള്ളിൽ കൂടിയേറിയിരിക്കുന്ന നേതാക്കളും മത ഭീകരരുമാണ് എന്ന് കേരള സമൂഹം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു..-എന്‍.ഹരി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക