കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്ക് എതിരെ എടുത്ത കേസും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി.
അഡ്വ. വി. സജിത് കുമാര്‍ മുഖേന നല്കിയ ഹര്‍ജി അനുവദിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. പോലീസ് വാഹനം ആക്രമിച്ച് ചില്ല് തകര്‍ത്തു, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, അനധികൃതമായി സംഘം ചേര്‍ന്നു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2019 ജനുവരി മൂന്നിനാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് ടീച്ചര്‍ക്കെതിരെ കേസ് എടുത്തത്.
ശബരിമലയില്‍ യുവതിയെ കയറ്റിയതിന്റെ പേരിലുള്ള ഹര്‍ത്താല്‍ ആഹ്വാനത്തില്‍ പങ്കാളിയായി എന്നല്ലാതെ അവര്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടില്ലെന്നും ഹര്‍ത്താല്‍ ആഹ്വാനം മാത്രം ഒരു കുറ്റമല്ലെന്നുമുള്ള വാദം അംഗീകരിച്ചാണ് വിധി.
അവര്‍ എന്തെങ്കിലും കുറ്റം ചെയ്തതായി ഒരു തെൡവുമില്ല. വാദങ്ങളും രേഖകളും പരിശോധിച്ചതില്‍ നിന്ന് ആരോപിക്കപ്പെട്ട ഒരു കുറ്റം പോലും അവര്‍ ചെയ്തതായി കണ്ടെത്തിയിട്ടുമില്ല. കേസ് നിയമത്തിന്റെ ദുരുപയോഗമാണ്.
ഈ സാഹചര്യത്തില്‍ ചേവായൂര്‍ പോലീസ് എടുത്ത, കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസും തുടര്‍ നടപടികളും റദ്ദാക്കുകയാണ് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: