വള്ളിക്കുന്ന്: സന്ധ്യാ സമയത്ത് പൂജ കഴിഞ്ഞ് വിളക്ക് വെച്ച് പോയശേഷം ക്ഷേത്രത്തില്‍ നിന്ന് മണിമുഴക്കം കേട്ട് ചെന്നപ്പോള്‍ കണ്ടത് സ്വര്‍ണനാഗം മണിയടിക്കുന്നത്. വള്ളിക്കുന്ന് പഞ്ചായത്തിലെ കൊടക്കാട് മണ്ണട്ടാംപാറ അണക്കെട്ടിന് സമീപത്തെ കോട്ടയില്‍ ശ്രീ ഗുരു മുത്തപ്പന്-ഭഗവതി ക്ഷേത്രത്തിലാണ് അസാധാരണ സംഭവം. വെള്ളിയാഴ്ച്ച രാത്രി 8.45നയിരുന്നു ഇതെന്ന് ക്ഷേത്രം കാരണവര്‍ അച്യുതന് പറയുന്നു.
ക്ഷേത്ര കാര്യങ്ങള്‍ ചെയ്തു പോരുന്നതും പൂജാദികര്‍മങ്ങളും ക്ഷേത്രം കാരണവരായ അച്യുതന് തന്നെയാണ്. പതിവുപോലെ വിളക്കുവെച്ച് മടങ്ങിയ ശേഷം വൈകിട്ട് 6.30ന് ശേഷവും ക്ഷേത്രത്തില്‍ നിന്നും മണിമുഴങ്ങുന്ന ശബ്ദം കേള്‍ക്കുന്നതായി അമ്പലത്തിന് സമീപത്തായി താമസിക്കുന്ന ജ്യേഷ്ഠന്റെ വീട്ടുകാര്‍ അറിയിച്ചു. എട്ടേമുക്കാലോടെ ജേ്യഷ്ഠന്റെ മകന് ക്ഷേത്രത്തില്‍ പോയി നോക്കിയപ്പോഴാണ് ശ്രീകോവിലിന് മുന്നിലെ മണിയില്‍ സ്വര്‍ണനാഗം ചുറ്റി പിണഞ്ഞ് മണി മുഴക്കുന്നതായി കണ്ടത്. ഇത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
നൂറ്റാണ്ട് പഴക്കമുള്ളതാണ് കൊടക്കാട് കോട്ടയില്‍ ശ്രീ ഗുരു മുത്തപ്പന്-ഭഗവതി ക്ഷേത്രം. വര്‍ഷം തോറും നാഗപ്പാട്ടും ഉത്സവവും എല്ലാം നടത്തിവരാറുണ്ട്. നാഗം എങ്ങോട്ട് പോയെന്നും കണ്ടെത്താനായിട്ടില്ല. ശക്തമായ കാറ്റും മഴയും ഉണ്ടായാലും ദീപങ്ങള്‍ കെട്ടുപോകാത്ത വിധമാണ് ക്ഷേത്രത്തിന്റെ വാസ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: