കൊച്ചി: നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിംഗ് എന്ന് അധികൃതര്‍. ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് മരിച്ചത്. സംഭവത്തിൽ നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സേനയുടെ പ്രത്യേക സംഘമാണ് എങ്ങനെയാണ് അപകടമുണ്ടായത് എന്ന് അന്വേഷിക്കുക. യോഗേന്ദ്ര സിംഗിന്റെ മരണത്തില്‍ നാവികസേനാ ചീഫ് അഡ്മിറല്‍ ആര്. ഹരികുമാര്‍ അനുശോചിച്ചു.
നാവികസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനത്തിന് സമീപത്തെ നേവല്‍ എയര്‍ സ്റ്റേഷനായ ഐഎന്‍എസ് ഗരുഡയിലെ റണ്‍വേയിലാണ് അപകടം നടന്നത്. ഹെലികോപ്റ്റര്‍ റണ്‍വേയിലുള്ളപ്പോള്‍ തന്നെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ റോട്ടര്‍ ബ്ലേഡ് യോഗേന്ദ്ര സിംഗിന്റെ ദേഹത്ത് തട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: