ഭോപ്പാല്‍: തീരുമാനങ്ങളെടുക്കുന്ന സര്‍ക്കാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷാ. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കരൈറയില് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന അനുച്ഛേദം 370 നീക്കം ചെയ്യല്‍, വനിതാ സംവരണ ബില്‍ തുടങ്ങിയ തീരുമാനങ്ങള്‍ അമിത്ഷാ ഉയര്‍ത്തിക്കാട്ടി. മുന്‍ സര്‍ക്കാരുകള്‍ ഈ വിഷയങ്ങള്‍ തീര്‍പ്പാക്കാതെ വച്ചിരുന്നുവെന്നും എന്നാല്‍ മോദി തീരുമാനം എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദി ലോകമെമ്പാടും ഇന്ത്യന്‍ സംസ്കാരത്തിന്റെ മഹനീയത ഉയര്‍ത്തിക്കാട്ടി. അയോധ്യ, ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രം, കാശിയിലെ വിശ്വനാഥ്, ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം എന്നിവയ്ക്ക് മാത്രമല്ല നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പുതിയ രൂപം ലഭിച്ചത്.അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ആളുകളെ അമിത് ഷാ ക്ഷണിച്ചു.
കേദാര്‍നാഥിലും ബദരീനാഥ് ധാമിലും ഉടന്‍ മാറ്റങ്ങള്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും യോഗത്തില്‍ സംസാരിച്ചു.
അതേസമയം, പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജ്നാഥ് സിംഗ് ഇന്ന് സംസ്ഥാനത്തെ ഭിന്‍ഡ് ജില്ലയിലെ ഗോഹാദില്‍ റാലിയെ അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: