ഗാസ:ഗാസയിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി കെട്ടിടം ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍ സേന. ഹമാസ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കാനും അവര്‍ക്കാവശ്യമായ ആയുധങ്ങള്‍ സൂക്ഷിക്കാനും സര്വ്വകലാശാലകെട്ടിടം ഉപയോഗിച്ചിരുന്നുവെന്നും ഇസ്രയേല്‍ സേന അവകാശപ്പെട്ടു.
1991ല്‍ ഖത്തര്‍ നിര്‍മ്മിച്ചുകൊടുത്തതാണ് അല്‍ അസ് ഹര് യൂണിവേഴ്സിറ്റി കെട്ടിടം. ബോംബാക്രമണത്തില്‍ 12 പേര് കൊലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. സര്‍വ്വകലാശാല പരിസരത്ത് ഒരു ആന്റി ടാങ്ക് മിസൈല്‍ സംവിധാനം സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇസ്രയേല്‍ ഇവിടെ ബോംബ് വര്‍ഷിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറയുന്നു. .
അതിശക്തമായ ബോംബാക്രമണമാണ് ശനിയാഴ്ച ഇസ്രയേല്‍ അഴിച്ചുവിട്ടത്. ഇതിനിടെ ഹെസ്ബൊള്ള കേന്ദ്രങ്ങളിലും ബോംബിട്ടു. ഇസ്രയേലിനെയും യുഎസിനെയും ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ഹെസ്ബുള്ള നേതാവ് പ്രസംഗിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ഇസ്രയേല്‍ സേനയുടെ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: