Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫാക്ടറി മണി കുരുക്കിട്ട മാധ്യമ പ്രതിബദ്ധത

ലോകക്രമം തന്നെ മാറുകയാണെന്നിരിക്കെ, ഭാരതമെങ്ങിനെ വേറിട്ടുനില്‍ക്കും എന്നതായിരുന്നു ആഗോളവത്കരണത്തെ ഇങ്ങോട്ടെത്തിച്ചവരുടെ ചോദ്യം.

എ.കെ.അനുരാജ് by എ.കെ.അനുരാജ്
Nov 4, 2023, 06:32 pm IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ രാജ്യം നേരിട്ട ആശങ്കാജനകമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ അന്നത്തെ ഭരണകൂടം കണ്ടെത്തിയ വഴിയായിരുന്നു ആഗോളവത്കരണം. ലോകക്രമം തന്നെ മാറുകയാണെന്നിരിക്കെ, ഭാരതമെങ്ങിനെ വേറിട്ടുനില്‍ക്കും എന്നതായിരുന്നു ആഗോളവത്കരണത്തെ ഇങ്ങോട്ടെത്തിച്ചവരുടെ ചോദ്യം.

അക്കാലത്ത്, വ്യവസായവത്കരണത്തിലേക്കു എടുത്തുചാടാന്‍ വെമ്പല്‍ കൊള്ളുമ്പോഴായിരുന്നു കണ്ണടച്ചുള്ള വ്യവസായവത്കരണത്തിലേക്കും എല്ലാം ലാഭാധിഷ്ഠിതം എന്നതിലേക്കും മാധ്യമ മേഖല വലിച്ചെറിയപ്പെടുന്നത്. പിന്നീട് ചക്രക്കസേരക്കറക്കം പോലെയുണ്ടായ അടിമുടി മാറ്റത്തില്‍, തിരിഞ്ഞുനോട്ടം സാധ്യമല്ലാത്തവിധം അലകും പിടിയും പരിഷ്‌കരിക്കപ്പെടുകയും ചെയ്തു. വ്യവസായവത്കരണം സ്ഥാപനവത്കരണത്തിലേക്കു നിശ്ചയമായും നയിക്കുമെന്ന ചിന്തയാണ്, മാധ്യമ പ്രവര്‍ത്തനത്തിന് ഇന്നലെകളില്‍ ഉണ്ടായിരുന്ന രീതിയും സ്ഥാനവും എന്നേക്കുമായി അസ്തമിച്ചുകഴിഞ്ഞു എന്ന വിലയിരുത്തലിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

വ്യവസായവത്കരണത്തിന്റെ നിഗൂഢതയാര്‍ന്ന കള്ളികളില്‍ നിറഞ്ഞുകഴിഞ്ഞ മാധ്യമ വ്യവസായത്തിന്റെ ഉല്‍പന്ന സൃഷ്ടി നിര്‍വഹിക്കുകയാണു മാധ്യമ പ്രവര്‍ത്തനം എന്ന കര്‍മമെന്നിരിക്കെ, സ്ഥാപനവത്കരിക്കപ്പെട്ടുകഴിഞ്ഞ മാധ്യമപ്രവര്‍ത്തനം സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നുണ്ടോ എന്ന ചോദ്യം നിരര്‍ഥകമെന്ന ലളിതമായ വീക്ഷണമുണ്ടായേക്കാം.

എന്നാല്‍, ഈ വിധത്തില്‍ ഉപസംഹരിക്കാവുന്നതല്ല മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചിന്തകളെന്ന് ഗൗരവത്തോടെ ചിന്തിച്ചാല്‍ ബോധ്യപ്പെടും. മാധ്യമം എന്ന, കേവലം മൂന്നക്ഷരങ്ങളുള്ള വാക്കിനു നാനാര്‍ഥങ്ങളുണ്ട്. മാനവരാശിയെ മുന്നോട്ടുനയിക്കുന്നതില്‍ ഭരണകൂടങ്ങള്‍ പോലുള്ള പ്രധാന സംവിധാനങ്ങള്‍ക്കൊപ്പമോ ചിലപ്പോള്‍ അതിലേറെയോ പങ്കു മാധ്യമങ്ങള്‍ക്കുണ്ടെന്നു നിസ്സംശയം തിരിച്ചറിയാന്‍ വേണ്ടത് കണ്ണുതുറന്നുവയ്‌ക്കല്‍ മാത്രമാണ്. മാധ്യമമേഖല സമ്പൂര്‍ണ വ്യവസായവത്കരണത്തിന്റെ മൂന്നു പതിറ്റാണ്ടു പിന്നിടാന്‍ ഒരുങ്ങുമ്പോഴും അതിന്റെ സാമൂഹിക പ്രതിബദ്ധത ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ കാരണം മറ്റൊന്നല്ലതാനും.

മാധ്യമ പ്രവര്‍ത്തനം ഒരു ആവേശമോ ത്വരയോ എന്നതില്‍നിന്നു മാറി, വ്യവസ്ഥാപിതമായ തൊഴിലിലേക്കു പൂര്‍ണമായും എത്തിപ്പെട്ട കാലഘട്ടംകൂടിയാണു മേല്‍പ്പറഞ്ഞ മൂപ്പതാണ്ട്. മാധ്യമ പ്രവര്‍ത്തനം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉടച്ചുവാര്‍ക്കപ്പെട്ടിട്ടുണ്ട്. മാറിയ കാലത്തിനു വേണ്ടുന്ന മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളെത്ര; അതില്‍ മാധ്യമപഠന കേന്ദ്രങ്ങളെത്ര, മാധ്യമസ്ഥാപനങ്ങളെത്ര? സായിപ്പിന്റെ രമരേവ വേലാ ്യീൗിഴ എന്ന ആശയം കേരളത്തില്‍ ഉള്‍പ്പടെ പ്രൊഫഷണല്‍ മാധ്യമസ്ഥാപനങ്ങള്‍ നടപ്പാക്കിയിട്ടു കാലമെത്രയോ പിന്നിട്ടു. മാധ്യമ മുതലാളിമാര്‍ ചെറുപ്രായത്തില്‍ തന്നെ തെരഞ്ഞെടുത്ത് തങ്ങളുടെ ലായങ്ങളില്‍ കെട്ടിയിട്ടു പരിശീലിപ്പിക്കാന്‍ ശ്രമിക്കുന്ന, കാലുകളില്‍ ലാടം പതിപ്പിച്ച കുതിരകളായി, വളര്‍ന്നുവരുന്ന മാധ്യമപ്രവര്‍ത്തക തലമുറകള്‍ നിരീക്ഷിക്കപ്പെടുന്നതില്‍ തെറ്റു കാണാനാകില്ല. ഈ അശ്വങ്ങള്‍ക്ക് ഒരേ കുളമ്പടിയൊച്ചയാണ്; കുതിപ്പൊരേമാതിരിയാണ്. അതുംപോരാഞ്ഞ്, ചിലപ്പോഴെങ്കിലും വേഗമൊന്നുതന്നെയാണ്.

താന്‍ മനസ്സില്‍ കാണുന്നതു മാനത്തു കാണാന്‍ കഴിയുന്നവരെയാണു മാധ്യമ മുതലാളിമാര്‍ക്ക് ആവശ്യം. കാരണം, അവര്‍ക്കു ചിലതു പുറത്തറിയിക്കേണ്ടത് അനിവാര്യമാണ്; മറച്ചുവയ്‌ക്കാനുള്ളതാണ് ഏറെയെങ്കിലും. എല്ലാം പറയുന്നതായിരുന്നു മുന്‍കാലങ്ങളില്‍ മാധ്യമപ്രവര്‍ത്തനം. എന്നാല്‍, മാധ്യമ മുതലാളിമാര്‍ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ചിലത് ഉറക്കെപ്പറയുകയും അവര്‍ പുറത്തറിയാതിരിക്കണമെന്ന് ആഗ്രഹിക്കുന്ന പലതും മൂടിവയ്‌ക്കുകയും ചെയ്യുക എന്ന തലത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ നിര്‍വചനം മാറ്റിയെടുത്തിട്ടുണ്ട്. ഒരു ജോലിയും ചെയ്യരുത്, ശമ്പളം മുടങ്ങാതെ തന്നോളാം എന്നു മാധ്യമ പ്രവര്‍ത്തകരോടു ‘രഹസ്യ കരാര്‍’ ഒപ്പിട്ടിരിക്കുന്ന മാധ്യമസ്ഥാപനം ഭൂമിമലയാളത്തില്‍ തന്നെ ഒന്നിലേറെയുണ്ട്. ലഭിക്കാവുന്നതിലേറെ വരിക്കാര്‍ തങ്ങളുടെ പത്രത്തിനും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കുമുണ്ട്, വളരെയധികം പ്രേക്ഷകര്‍ തങ്ങളുടെ ടിവി ചാനലിനുണ്ട് എന്നിരിക്കെ, അസ്വസ്ഥത സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ക്കു പിറകെ പോകേണ്ടതില്ലെന്ന സ്ഥാപനവത്കൃത നിര്‍ദേശത്തിനു മുന്നില്‍ വെറും ‘മാപ്ര’ കളായിപ്പോവുകയാണു മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള ഒരു വലിയ ഗണം മാധ്യമപ്രവര്‍ത്തകര്‍. എഴുതുന്നതിലും പറയുന്നതിലും ആശ്വാസമായി മാറുകയാണ് അക്കൂട്ടത്തിന് എഴുതാതിരിക്കലും പറയാതിരിക്കലും.

‘സ്‌കൂപ്പുകള്‍’ക്കും ‘എക്‌സ്‌ക്ലൂസിവുകള്‍’ക്കും പിറകെ പായുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇന്നു വന്‍കിട മാധ്യമ സ്ഥാപനങ്ങളിലെങ്കിലും കിട്ടാക്കനിയാണ്. അത്തരം സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളില്‍ കണ്ണുനട്ടിരിക്കുന്നതിനു പകരം ബാങ്ക് ബാലന്‍സില്‍ കണ്ണുനട്ടിരിക്കുന്നവരായി എന്നതു കേവലയാഥാര്‍ഥ്യം! സൗജന്യങ്ങള്‍ ഏറ്റവും കൂടുതല്‍ കാംക്ഷിക്കുന്ന വിഭാഗമായും മാധ്യമപ്രവര്‍ത്തകര്‍ മാറുന്നുവോ എന്നും സംശയിക്കണം. കേരളത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ട്രേഡ് യൂണിയന്‍ നടത്തുന്ന ഏക വിഭാഗം മാധ്യമ പ്രവര്‍ത്തകരായിരിക്കും. ഏതാണ്ടെല്ലാ നഗരങ്ങളിലും കണ്ണായ സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രസ് ക്ലബ്ബുകള്‍, പത്രപ്രവര്‍ത്തക യൂണിയന്‍ വലിയ കാശുമുടക്കില്ലാതെ പല കാലങ്ങളില്‍ നേടിയെടുത്തതാണ്. പുതിയ കാലത്തിലേക്കു പ്രസ് ക്ലബ്ബുകളെ പറിച്ചുനടാന്‍ സാധിക്കാതെപോകുന്ന നേതൃത്വമാണ് ഈ സൗജന്യം കയ്യില്‍വച്ചനുഭവിച്ചുപോരുന്നത് എന്നത് അവഗണിക്കാവുന്ന ഒന്നല്ല. വ്യക്തിജീവിതത്തില്‍ സമ്പത്തുണ്ടാക്കാനും വഴിവിട്ട വഴികള്‍ വെട്ടുന്ന മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ തൂക്കിയിടാനാണെങ്കില്‍, ഇന്നാട്ടിലെ ഭിത്തികള്‍ പോരാതെ വരും. മതവും രാഷ്‌ട്രീയവും വിശ്വാസവുമൊക്കെ കൂട്ടായും വെവ്വേറെയും ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ചതും കേരള ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നതുമായ ശബരിമല പ്രക്ഷോഭത്തിലെ ഒരു വില്ലന്‍ വ്യാജ ചെമ്പോലയായിരുന്നല്ലോ. ഇതു മുതല്‍, ഇടതുപക്ഷത്തിന്റെ തോളിലേറി മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും പ്രതിച്ഛായ തകര്‍ത്തതോ, അതോ ശരിയായ പ്രതിച്ഛായ പുറത്തു കൊണ്ടുവന്നതോ ആയ സ്വപ്‌ന സുരേഷിന്റെ ഇടനിലക്കാരനായി നിന്നും വിവാദ മുട്ടില്‍ മരംമുറിക്കേസില്‍ ഇടപെടല്‍ നടത്തിയുമൊക്കെ വിവാദനായകരായി മാറി എന്ന ആരോപണം കേള്‍ക്കേണ്ടിവന്ന മാധ്യമപ്രവര്‍ത്തകര്‍ ചുരുക്കമല്ല.

ആനവേഷം കെട്ടുന്ന അണ്ണാന്‍മാരുമുണ്ട്. യുപിയില്‍വെച്ചു പിടിക്കപ്പെട്ടു ജയിലിലടയ്‌ക്കപ്പെട്ട സിദ്ദീഖ് കാപ്പനെന്ന മലയാളി അറസ്റ്റ് ചെയ്യപ്പെട്ടതു തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിലാണ്. കേരളത്തിലെയും അതോടൊപ്പം, ഇവിടെ നിന്നെത്തി ദല്‍ഹിയില്‍ തമ്പടിച്ചതുമായ സോഷ്യല്‍ മീഡിയക്കൂട്ടങ്ങള്‍ മാധ്യമപ്രവര്‍ത്തകനെന്ന വ്യാജവിലാസം സിദ്ദീഖ് കാപ്പനു ചാര്‍ത്തിക്കൊടുക്കുകയായിരുന്നല്ലോ. താന്‍ പ്രതിനിധാനം ചെയ്യുന്നതെന്നു സിദ്ദീഖ് കാപ്പന്‍ അവകാശപ്പെട്ട സ്ഥാപനം അത്തരമൊരു അവകാശവാദം ശരിയല്ലെന്നു പ്രതികരിച്ചിരുന്നു. കാപ്പന്റെ യുപി യാത്ര തീവ്രവാദിസംഘത്തിനൊപ്പമായിരുന്നു. എന്നിട്ടും കള്ളമോ ചതിയോ കാട്ടാത്ത മാതൃകാമാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹമെന്നും റിപ്പോര്‍ട്ടിങ്ങിനു പുറപ്പെട്ടപ്പോഴാണു പൊലീസ് വലയിലാക്കിയതെന്ന അവാസ്തവം ചെണ്ടകൊട്ടി പ്രചരിപ്പിക്കുകയാണ് ഇടതുപക്ഷ, പൊളിറ്റിക്കല്‍ ഇസ്ലാം സോഷ്യല്‍മീഡിയ സംഘങ്ങള്‍ ഒന്നിച്ചണിനിരന്നു ചെയ്തത്.
പ്രചരിക്കുന്നതോ പ്രചരിപ്പിക്കപ്പെടുന്നതോ യാഥാര്‍ഥ്യമായിക്കൊള്ളണമെന്നില്ലല്ലോ. മാധ്യമപ്രവര്‍ത്തനം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്തവര്‍ മാധ്യമപ്രവര്‍ത്തക വിലാസം എടുത്തണിയുന്ന വിശാലമായ ‘വ്യാജചിത്ര’ത്തിന്റെ ഒരടയാളം മാത്രമാണു സിദ്ദീഖ് കാപ്പന്‍. ഈ അടയാളത്തില്‍നിന്നു സാമാന്യവത്കരിക്കാവുന്ന ഒരു കൂട്ടത്തിലേക്കുള്ള വളര്‍ച്ചകൂടിയാണു വര്‍ത്തമാനകാല മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരു മുഖം.
വ്യവസായവത്കരണം അനിവാര്യമാക്കിയ സ്ഥാപനവത്കരണം ഒരു ഭാഗത്ത്; അതിലേറെ ആശങ്കപ്പെടുത്തുന്ന, ഭീകരവാദം പോലുള്ള ആപത്കരമായ ആശയങ്ങള്‍ വഴി വന്നുഭവിക്കുന്ന സ്ഥാപനവത്കരണം മറ്റൊരു ഭാഗത്ത്. ഇനി, ഇതിലുമേറെ ഭയത്തോടെ വിലയിരുത്തപ്പെടണം, മാധ്യമപ്രവര്‍ത്തകരുടെ മനസ്സില്‍ അവരറിഞ്ഞോ അല്ലെങ്കില്‍ ബാഹ്യസ്വാധീനത്തിനു വഴങ്ങി അവരറിയാതെയോ വളര്‍ന്നുപന്തലിക്കുന്ന സ്ഥാപനവത്കൃത ചിന്തകള്‍. ഏതാശയത്തോടും ചേര്‍ന്നുനിന്നു ജോലിചെയ്യാന്‍ മുന്‍തലമുറ മാധ്യമപ്രവര്‍ത്തകര്‍ക്കു സാധിച്ചിരുന്നെങ്കില്‍, അവരോളം വ്യക്തിത്വം നിലനിര്‍ത്താന്‍ ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കു സാധിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. നിഷ്പക്ഷം, നീതിപക്ഷം, വാര്‍ത്താപക്ഷം എന്നൊക്കെ ഊറ്റംകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരുടെ ഇളംതലമുറ, ഈ പക്ഷത്തോ ആ പക്ഷത്തോ നിലയുറപ്പിക്കലാണു മാധ്യമപ്രവര്‍ത്തനമെന്ന അബദ്ധ ചിന്തയുടെ പ്രയോക്താക്കളും വാഹകരുമാണ്. നിഷ്പക്ഷതയല്ല തന്റെ പക്ഷമെന്നും തന്റേതാണു മാധ്യമരീതിയെന്നുമുള്ള വഴിതെറ്റിയ ചിന്തകളെ ശരിയായ വഴിയായി ചൂണ്ടിക്കാട്ടി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

വഴികള്‍ പലതാവാം; എന്നാല്‍, ഏതു വഴിക്കായാലും മാധ്യമ മേഖലയുടെ സ്ഥാപനവത്കരണം, സത്യത്തില്‍നിന്നു സമൂഹത്തെ അകറ്റുക തന്നെയാണ് എന്നു കാണാം. ഈ ക്രൂരകൃത്യത്തിന് അറുതി വേണമോ വേണ്ടയോ എന്ന ആലോചന സൃഷ്ടിക്കുകയാവണം സ്ഥാപനവത്കൃതമായ മാധ്യമപ്രവര്‍ത്തനത്തില്‍ സാമൂഹിക പ്രതിബദ്ധത പ്രതീക്ഷിക്കാമോ എന്ന ചിന്ത ചെയ്യേണ്ടത്.

പണം കിട്ടാനാണു വ്യവസായം ഇക്കാലത്തെങ്കിലും മുഖ്യമായും ലക്ഷ്യം വയ്‌ക്കുന്നത്. കൂടുതല്‍ പണം കിട്ടുക, അതു പിന്നെയും കൂടുക എന്നതാണു പരമമായ ലക്ഷ്യം. മാനവികതയുടെ ലക്ഷണമേ തെളിയുന്നില്ല എന്ന് ആക്ഷേപിക്കുന്നില്ലെങ്കിലും, മാനവികതയുടെ പക്ഷത്തേക്കു മാധ്യമ മേഖലയെ എത്തിക്കാന്‍ ആ വ്യവസായത്തിനു കഴിയുമെന്നതിന്റെ സൂചനകളൊന്നും കാണാന്‍ കഴിയുന്നില്ല.

പ്രതിസന്ധിയോടു പ്രതികരിക്കാന്‍ മനുഷ്യനു കൂടുതലായി സാധിക്കുമല്ലോ. എന്നിരിക്കെ, ബാധ്യത പ്രധാനമായും മാധ്യമപ്രവര്‍ത്തകര്‍ക്കാണ്. തങ്ങള്‍ അടുത്തൂണ്‍ പറ്റുവോളമുള്ള തൊഴില്‍ എന്നതിലപ്പുറം പിറകെ വരുന്ന സമൂഹത്തെക്കൂടി മുന്നോട്ടുനയിക്കേണ്ട ചുമതലയും ബാധ്യതയും ഉത്തരവാദിത്തവുമൊക്കെ തന്റെ തൊഴിലിന് ഉണ്ടെന്ന തിരിച്ചറിവു മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാവണം. അല്ലെങ്കില്‍ അവരുടെ മനസ്സുകളില്‍ ഈ മഹത്തായ ആശയം വിത്തിട്ടു മുളപ്പിച്ചു വളര്‍ത്തിയെടുക്കപ്പെടണം. ഈ ആശയത്താല്‍ മാധ്യമ പ്രവര്‍ത്തനത്തിനുമേല്‍ ദശാബ്ദങ്ങളായി അടിഞ്ഞുകൂടിയ ക്ലാവു തുടച്ചുനീക്കപ്പെടണം; മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂര്‍ച്ച നഷ്ടപ്പെടുന്ന പല്ലുകള്‍ രാകി മൂര്‍പ്പിച്ചെടുക്കപ്പെടണം.

ഉള്ളിലെ വൃത്തി പുറത്തും വേണമെന്നതിനാല്‍ ആന്തരികമായ തിരുത്തലിനൊപ്പം ബാഹ്യ നവീകരണവും അനിവാര്യമായേക്കാം. മാറിയ കാലത്തു മാധ്യമങ്ങള്‍ കേവലം വിദൂരതയില്‍നിന്ന് എഡിറ്റര്‍മാരാല്‍ നിയന്ത്രിക്കപ്പെടുന്ന വിശുദ്ധ പശുക്കളല്ല. മറിച്ച്, ജനങ്ങളോട് ഇടപഴകിക്കഴിയുന്ന ഒന്നാണ്. ഇതാണു, മാധ്യമപ്രവര്‍ത്തനത്തിലെ പുഴുക്കുത്തുകള്‍ ഇല്ലാതാക്കാന്‍ സാമൂഹിക ഇടപെടലും തിരുത്തലും ആവശ്യമായേക്കാമെന്ന ചിന്തയ്‌ക്ക് ആധാരം.

മാധ്യമപ്രവര്‍ത്തകരുമായി കൈകോര്‍ക്കാന്‍ പൊതുസമൂഹം തയ്യാറാകുന്നതോടെ മാധ്യമപ്രവര്‍ത്തനത്തിന്റെ ശുഭപ്പുലരി തെളിഞ്ഞുണര്‍ന്നേക്കും. വ്യവസായവത്കരണത്തിന്റെ പടവുകളെല്ലാം വെട്ടിനിരത്താന്‍ കഴിഞ്ഞേക്കില്ല; എങ്കിലും സ്ഥാപനവത്കരണത്തിന്റെ എല്ലാ ചിഹ്നങ്ങളും പേറേണ്ടിവരുന്നില്ല എന്ന ആശ്വാസമുണ്ടായേക്കാം. അതുവഴി, മാനവികതയിലേക്കു കണ്ണു പായിക്കാന്‍ ഒരളവോളമെങ്കിലും തുടര്‍ന്നും മാധ്യമങ്ങള്‍ക്കു കഴിഞ്ഞേക്കാം. മാധ്യമ മേഖലയെ ഭാസുരമായ ഭാവിയിലേക്കു നയിക്കാനുള്ള പല വഴികളിലെ ദൗത്യം നിറവേറ്റിയ വഴിയായി വിപ്ലവകരമായ ഈ വഴി പരിണമിക്കുകയും ചെയ്‌തേക്കാം!

Tags: Media
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ (വലത്ത്)
Kerala

ഏഷ്യാനെറ്റിലേക്ക് പോകാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും വിട്ടു, മോദിയ്‌ക്കെതിരെ ദേശാഭിമാനിയില്‍ നെടുങ്കന്‍ ലേഖനമെഴുതിയത് ഉണ്ണിക്ക് വിനയായി

World

യുഎഇയില്‍ മാധ്യമങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍

India

മത്സരം മൂലം വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നഷ്ടമാകുന്നു; അജണ്ടകള്‍ക്ക് വേണ്ടിയുള്ള വാര്‍ത്താ നിര്‍മിതി വര്‍ധിച്ചിരിക്കുന്നു: നരേന്ദ്രകുമാര്‍

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഭീകരതയ്‌ക്കെതിരായ യൂത്ത് അസംബ്ലി 
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വൈശാഖ് സദാശിവന്‍, മേജര്‍ രവി, മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, ലഫ്. ജനറല്‍ അജിത് നീലകണ്ഠന്‍, ടി. ജയചന്ദ്രന്‍ സമീപം
Kerala

മാധ്യമങ്ങള്‍ വര്‍ഗീയതയ്‌ക്ക് പകരം ദേശീയതയെ ഉയര്‍ത്തിക്കാട്ടണം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

‘ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം ‘ ; എങ്ങനെ മതപരമായ വിഷയമാകും ; ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

രാജ്ഭവന്റെ സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies