ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 230ല്‍ ഏറെ പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇതോടെ യുദ്ധം തുടങ്ങിയ ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9488 ആയി.
കൊല്ലപ്പെട്ടവരില്‍ 3900 കുട്ടികളും 150 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. ആക്രമണത്തിനിരയായ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 105 ആണ്.വടക്കന്‍ ഗാസ പൂര്‍ണമായി ഒഴിയണമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.
അതേസമയം ഇസ്ലാമിക രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇസ്രയേലുമായി എല്ലാ ബന്ധവും വിച്ഛേദിച്ചെന്ന് തുര്‍ക്കി അറിയിച്ചു. ഇസ്രായേലിന്റേത് യുദ്ധക്കുറ്റമാണെന്ന് പറഞ്ഞ ഒമാന്‍ പ്രത്യേക അന്താരാഷ്ട്ര കോടതി രൂപീകരിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
ഇസ്രായലിനെതിരെ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും ഈ പോരാട്ടത്തില്‍ ജീവത്യാഗത്തിന് വരെയും തയാറാണെന്നും ലെബനനിലെ ഹിസ്ബുള്ള സംഘം പറഞ്ഞിരുന്നു. അതേസമയം ഇസ്രേയലിന് കൂടുതല്‍ സൈനിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക .
പ്രതികരിക്കാൻ ഇവിടെ എഴുതുക: