Categories: India

നേപ്പാള്‍ ഭൂകമ്പം: അടിയന്തര സഹായം തേടുന്നവര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി ഇന്ത്യ

Published by

ന്യൂദല്‍ഹി: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 132 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ അടിയന്തര സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ക്കായി ഇന്ത്യ അടിയന്തര കോണ്‍ടാക്റ്റ് നമ്പര്‍ പുറത്തിറക്കി.

നേപ്പാളില്‍ അടുത്തിടെയുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ക്കുള്ള അലേര്‍ട്ട് എമര്‍ജന്‍സി കോണ്‍ടാക്റ്റ് നമ്പര്‍: +9779851316807 എംഇഎ ഇന്ത്യയെന്ന് നേപ്പാളിലെ ഇന്ത്യ എക്‌സില്‍ പോസ്റ്റ് ചെയ്തു.

റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ഹിമാലയന്‍ മേഖലയിലെ സംഭവത്തിന്റെ തീവ്രതയ്‌ക്ക് രണ്ട് പ്രധാന ഘടകങ്ങള്‍ പ്രദേശത്തെ കെട്ടിടങ്ങളുടെ സമയവും ഘടനയുമാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) ഡയറക്ടര്‍ ഡോ. ഒ.പി. മിശ്ര പറഞ്ഞു.

ഭൂകമ്പമല്ല ആളുകളെ കൊല്ലുന്നത്, മറിച്ച് ഈ മേഖലയിലെ ഘടനയാണെന്നും എന്‍സിഎസ് ഡയറക്ടര്‍ പറഞ്ഞു. നേപ്പാളിലെ തീവ്രത വളരെ ശക്തമായിരുന്നു. എന്നാല്‍ ദല്‍ഹിയില്‍ എത്തിയപ്പോള്‍ അത് കുറഞ്ഞുവെന്ന് മിശ്ര പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: indiaNepal