ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വ്യോമസേനാ താവളത്തിന് നേരെ ഭീകരാക്രമണം. പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍വാലിയില്‍ സ്ഥിതിചെയ്യുന്ന വ്യോമസേനാ താവളത്തിന് നേരെയാണ് ഇന്നു പുലര്‍ച്ചെ ആക്രമണമുണ്ടായത്.
ആറു പേരടങ്ങുന്ന അജ്ഞാത സായുധ സംഘം എയര്‍ഫോഴ്സ് ബേസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരില്‍ മൂന്ന് പേര് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സൈനികരുടെ സമയോചിതവും കാര്യക്ഷമവുമായ പ്രതികരണത്തെത്തുടര്‍ന്ന് ബാക്കിയുള്ള മൂന്നു ഭീകരരെയും പിടികൂടി. എന്നല്‍ ആക്രമണത്തില്‍ മൂന്ന് വിമാനങ്ങള്‍ക്കും ഒരു ഇന്ധന ബൗസറിനും കേടുപാടുകള്‍ സംഭവിച്ചു.
നവംബര്‍ നാലിന്ന് അതിരാവിലെ, പാകിസ്ഥാന് വ്യോമസേനയുടെ മിയാന്‍വാലി പരിശീലന എയര്‍ ബേസിനു നേരെ നടത്തിയ ഭീകരാക്രമണം പരാജയപ്പെട്ടു. സൈനികരുടെ ഫലപ്രദമായ പ്രതികരണമാണ് ഇതിന് കാരണമെന്ന് പാകിസ്ഥാന്റെ ഇന്റര്‍സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) പ്രസ്താവനയില്‍ പറഞ്ഞു.
സൈനികരുടെ ജീവന് അപായമില്ല. പ്രദേശം പൂര്‍ണ്ണമായും വൃത്തിയാക്കുന്നതിനുള്ള സമഗ്രമായ സംയുക്ത ക്ലിയറന്‍സും കോമ്പിംഗ് പ്രവര്‍ത്തനവും അവസാന ഘട്ടത്തിലാണ്. എന്ത് വിലകൊടുത്തും രാജ്യത്ത് നിന്ന് തീവ്രവാദ ഭീഷണി ഇല്ലാതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഐഎസ്പിആര്‍ പറയുന്നു.
ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ തെഹ്രീകെ-ഇ-ജിഹാദിന്റെ വക്താവ് വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: