വെളിച്ചെണ്ണ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. നല്ല നാടൻ വെളിച്ചെണ്ണയുടെ രുചിയോളം മറ്റൊന്നും വരില്ല. എന്നാല്‍ നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന വെളിച്ചെണ്ണയില്‍ മായമുണ്ടോ എന്നും അത് ഒറിജിനല്‍ ആണോ എന്നും നമുക്ക് ഉറപ്പില്ല. വെളിച്ചെണ്ണയിൽ മായം ചേർന്നിട്ടുണ്ടോയെന്ന് ഇനി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്.
അതിനായി രണ്ട് ടീ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചീനച്ചട്ടിയില്‍ ഒരു മിനിറ്റ് ചൂടാക്കുക മായം കലര്‍ന്ന വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കരിഞ്ഞ മണം വരും. മറിച്ച് നല്ല വെളിച്ചെണ്ണയാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ മണം ആർക്കും വേഗം മനസ്സിലാക്കാന്‍ കഴിയുന്നതാണ്. രണ്ടാമതായി ഒരു ബൗളിൽ അൽപം വെളിച്ചെണ്ണ എടുത്തുവയ്‌ക്കുക. ഇതിലേക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കുക. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടെങ്കിൽ അതു മായം കലർന്നതാണെന്ന് മനസ്സിലാക്കാം. വെളിച്ചെണ്ണയ്‌ക്ക് മാറ്റമൊന്നും സംഭവിച്ചില്ലെങ്കിൽ ശുദ്ധവുമാണ്.
അടുത്തതായി ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് രണ്ട് മണിക്കൂർ നേരം ഫ്രിഡ്ജിൽ വയ്‌ക്കാം. മായം കലര്‍ന്ന വെളിച്ചെണ്ണയെങ്കിൽ അതിലുള്ള മായം കുപ്പിയുടെ മുകളില്‍ ദ്രവകാവസ്ഥയില്‍ നിറവ്യത്യാസത്തോടെ കാണാന്‍ സാധിക്കും. ശുദ്ധമായ വെളിച്ചെണ്ണ വേഗം കട്ടപിടിക്കുന്നതു കാണാം. മായം കലർന്ന വെളിച്ചെണ്ണയ്‌ക്ക് അല്പം മഞ്ഞ നിറമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: