ദിസ്പൂര്‍: ഒരാഴ്ചത്തെ ഭാരത സന്ദര്‍ശനത്തിനായി ഭൂട്ടാന് രാജാവ് ജിഗ്മേ ഖേസര്‍ നംഗ്യാല്‍ വാങ്ചുക് ആസാമിലെത്തി. ആസാം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അദ്ദേഹത്തെ സ്വീകരിച്ചു. മൂന്ന് ദിവസമാണ് അദ്ദേഹം ആസാം സന്ദര്‍ശിക്കുക.
കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം ഗുവാഹത്തിയിലെ ഭൂട്ടാന് പ്രവാസികളുമായി സംവദിച്ചു, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആസാം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയയുടെ നേതൃത്വത്തില്‍ ഭൂട്ടാന് രാജാവിനു വേണ്ടി നിരവധി സാംസ്കാരിക പരിപാടികളും അത്താഴവിരുന്നും തലസ്ഥാനത്ത് സംഘടിപ്പിക്കും.
കാസിരംഗ ദേശീയ ഉദ്യാനവും ഭൂട്ടാവും രാജാവ് സന്ദര്‍ശിക്കും. നാളെ അദ്ദേഹം ജോര്‍ഹട്ടില്‍ നിന്ന് ദല്‍ഹിക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: