ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ പോലീസിനെ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു 21 പേര്‍ക്ക് പരിക്ക്. ദേര ഇസ്മായില്‍ ഖാന് നഗരത്തിലാണ് സ്ഫോടനം ഉണ്ടായത്. പോലീസ് പട്രോളിങ് നടത്തുന്ന റൂട്ടിന് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. മോട്ടോര്‍ബൈക്കിലാണ് സ്ഫോടകവസ്തു സ്ഥാപിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ദേര ഇസ്മായില്‍ ഖാനിലെ പോലീസ് ക്യാമ്പിന് നേരെ അജ്ഞാതരുടെ ആക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: