കൊച്ചി: ലോകത്തിലെ ഏറ്റവും ധനികനായ വ്യവസായിയും സ്പേസ് എക്സ്, ടെസ് ല കാര്‍ കമ്പനി, എക്സ് (പഴയ ട്വിറ്റര്‍) എന്നിവയുടെ ഉടമയുമായ ഇലോണ്‍ മസ്ക് തന്റെ മകന് നല്‍കിയ പേരില്‍ ചന്ദ്രശേഖര്‍ എന്നുള്ളതായി വെളിപ്പെടുത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. യുകെയില്‍ നടക്കുന്ന നിര്‍മ്മിത ബുദ്ധി സംബന്ധിച്ച അന്താരാഷ്‌ട്ര സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിയ രാജീവ് ചന്ദ്രശേഖര്‍ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് മകന്റെ പേരിന് നടുവില്‍ ചന്ദ്രശേഖര്‍ എന്നുള്ളതായി ഇലോണ്‍ മസ്ക് പറഞ്ഞത്. നൊബേല്‍ സമ്മാന ജേതാവായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എസ്. ചന്ദ്രശേഖറിന്റെ ഓര്‍മ്മയ്‌ക്കാണ് ഈ പേര് കൂടി മകന്റെ പേരിന് നടുവില്‍ ചേര്‍ത്തിരിക്കുന്നത്.
Look who i bumped into at #AISafetySummit at Bletchley Park, UK.@elonmusk shared that his son with @shivon has a middle name "Chandrasekhar" – named after 1983 Nobel physicist Prof S Chandrasekhar pic.twitter.com/S8v0rUcl8P
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) November 2, 2023
അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്നും നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിക്കേണ്ടതിനെ ക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന നിര്‍ണ്ണായക അന്താരാഷ്‌ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഇലോണ്‍ മസ്കും ഒരു വേദിയില്‍. മസാച്ചുസെറ്റ് സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച് ഡി എടുക്കുമ്പോള്‍ നിര്‍മ്മിത ബുദ്ധിയെക്കുറിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ തീസീസ് എന്നതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് അന്താരാഷ്‌ട്ര വേദിയില്‍ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നു.
യുകെയിലെ ബ്ലെച്ലെ പാര്‍ക്കിലെ സമ്മേളനവേദിയില്‍ തികച്ചും യാദൃച്ഛികമായാണ് ഇലോണ്‍ മസ്കിനെ കണ്ടതെന്ന് രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു.
കേരളത്തില്‍ കേന്ദ്രമന്ത്രിയ്‌ക്കെതിരെ കേസോട് കേസ്
കേരളത്തില്‍ കളമശേരി സ്ഫോടനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തി എന്ന പേരില്‍ കേരള പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തിന് ശേഷമാണ് മന്ത്രി യുകെയിലെ സമ്മേളനവേദിയിലേക്ക് രാജ്യത്തെ പ്രതിനിധീകരിച്ച് പറന്നത്. സൈബർ സെൽ എസ് ഐ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. തൊട്ടുപിന്നാലെ കോൺഗ്രസ് നേതാവ് പി സരിൻ നൽകിയ പരാതിയിലും കേന്ദ്രമന്ത്രിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരിക്കുകയാണ്. ന്യൂനപക്ഷപ്രീണനത്തിന് കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുകയാണെന്നാണ് കേന്ദ്രമന്ത്രിയ്‌ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചിലടിയങ്ങളില്‍ ഉയരുന്ന പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: