കാലിന്നടിയിലെ
മണ്ണൊലിച്ചുപോകുന്നു
ആയുര്‍രേഖയില്‍
മലവെള്ളമുയരുന്നു.
ഉപ്പൂറ്റിപ്പശയുള്ള
ചേറൊലിച്ചു പോകുന്നു
പശിമരാശി കാലവും
കളിമണ്‍ ചോരയും
വാലറ്റ തായ്വേരും
കുത്തിയൊലിക്കുന്നു.
മണ്ണിരകള്‍ മെനഞ്ഞ
കോട്ടകൊത്തളങ്ങള്‍
മരംകൊത്തികള്‍ തീര്‍ത്ത
ഗുഹാക്ഷേത്രങ്ങള്‍
പടങ്ങള്‍ പൊഴിക്കും
മിന്നല്പ്പാമ്പുകള്
ശലഭക്കൊടിക്കൂറ
കടന്നല്ക്കലാപങ്ങള്
കരിയിലക്കപ്പലി-
ലുറുമ്പിന് പലായനം.
കുമ്മായമടര്‍ന്ന-
യാകാശഭിത്തികള്
മഴവില്ലു മുളയ്ക്കുന്ന
കണ്ണീര്‍ക്കുമിളകള്‍.
കണ്ണിമയ്ക്കടിയില്
വറ്റിയ നീരിഴ
കണ്ണീരൊലിപ്പില്
കുതിരുന്ന ജീവിതം
ചിരിപ്പത്തിയൊപ്പിയ
നോവിന്റെ കാട്ടുതീ.
ഉരുള്‍പൊട്ടും മൗന-
മുരുകിയൊലിക്കുന്നു.
ചിറകറ്റ ഹൃദയം
പറക്കാന്‍ മിടിക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: