തിരുവനന്തപുരം: നഗരത്തില്‍ വന്‍ എംഡിഎംഎ ശേഖരം പിടികൂടി.തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡിലെ ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് 78. 78 ഗ്രാം എംഡിഎംഎയാണ് പിടിച്ചത്. ഇതിന് മൂന്നു ലക്ഷം രൂപയോളം വില വരുമെന്ന് എക്സൈസ് അറിയിച്ചു.
രാജാജി നഗര്‍ സ്വദേശി മജീന്ദ്രന്, പെരിങ്ങമല സ്വദേശി ഷോണ്‍ അജി, എന്നിവരെ പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ആണ് ടാറ്റൂ കേന്ദ്രത്തില്‍ പരിശോധന നടത്തിയത്.
ടാറ്റൂ കേന്ദ്രത്തിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടമാണ് ഇവിടെ നടന്നുവന്നത്.ഷോണ്‍ അജി ടാറ്റൂ കേന്ദ്രത്തില്‍ സഹായിയാണെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: