ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യുപി തലംവരെ, സ്‌പെഷ്യൽ വിഷയങ്ങൾ- ഹൈസ്‌കൂൾ തരം വരെ) എന്നിവയിലെ അദ്ധ്യാപകയോഗ്യത പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു., ktet.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നവംബർ ഏഴ് മുതൽ 17 വരെ അപേക്ഷിക്കാനാകും.
ഒന്നിൽ കൂടുതൽ കാറ്റഗറിയിൽ അപേക്ഷിക്കുന്നവർ ഓരോന്നിനും 500 രൂപ വീതവും എസ് സി, എസ്ടി, ഭിന്നശേഷി, കാഴ്ചപരിമിത വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 250 രൂപ വീതവും അടയ്‌ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് മുഖേന പരീക്ഷാ ഫീസ് സമർപ്പിക്കാവുന്നതാണ്. ഈ മാസം 17 വരെ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാനാകും. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി ഡിസംബർ 20.
പ്രതികരിക്കാൻ ഇവിടെ എഴുതുക: