ന്യൂദല്‍ഹി: യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ധന. ഒക്ടോബര്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 17.16 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. സര്‍വകാല റിക്കാര്‍ഡ് ഭേദിക്കുന്നതാണ് ഇത്. സപ്തംബറില്‍ നടന്നത് 15.8 ലക്ഷം കോടിയുടെ യുപിഐ ഇടപാടുകളായിരുന്നു. 9 ശതമാനത്തിന്റെ വര്‍ധനയാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. യുപിഐ വഴിയുള്ള പേയ്മെന്റുകള്‍ നടത്തുന്ന പ്രവണത വര്‍ധിക്കുന്നതിന്റെ തെളിവുകളാണ് ഇത്.
നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 55 ശതമാനമാണ് ഇടപാടുകളിലെ വര്‍ധന. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 42 ശതമാനം വളര്ച്ചയുമുണ്ടായിട്ടുണ്ടെന്നും എന്‍പിസിഐ പറയുന്നു. ഉത്സവമാസത്തിലാണ് ഇടപാടുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: