മുംബൈ: വസായ് സനാതന ധര്‍മ്മസഭ സംഘടിപ്പിക്കുന്ന മൂന്നാമത് വസായ് ഹിന്ദു മഹാസമ്മേളനം വസായ് ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ ജനുവരി 6, 7, 8 തീയതികളില്‍. 6, 7 തീയതികളില്‍ ഹിന്ദു മഹാസമ്മേളനവും 8 ന് നവചണ്ഡിക ഹോമവും.
ആറിന് രാവിലെ 5.30 ന് ബ്രഹ്മശ്രീ മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നൂറ്റെട്ട് നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ സമ്മേളന പരിപാടികള്‍ ആരംഭിക്കും.
ഒന്‍പതിന് ഉദ്ഘാടന സമ്മേളനം. വൈകിട്ട് ആറിന് സംന്യാസി ശ്രേഷ്ഠന്മാരെ സ്റ്റെല്ല ജങ്ഷനില്‍ നിന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി പൂര്‍ണ്ണകുംഭം നല്കി സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു. തുടര്‍ന്ന് സംന്യാസി സമ്മേളനം.
ഏഴിന് 10ന് ചേരുന്ന സമാപന സമ്മേളനത്തില്‍ ധര്‍മ്മരക്ഷാ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
എട്ടിന് രാവിലെ ഏഴിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്ര അഡിഗയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നവചണ്ഡിക ഹോമം.
കൊളത്തൂര്‍ അദൈ്വതാശമം മഠാധിപതി സ്വാമി ചിദാനന്ദപുരി, വസായ് ശ്രീഹനുമാന് ലക്ഷ്മിദാം ആശ്രമ മഠാധിപതി സദാനന്ദ് ബെന്‍ മഹാരാജ്, ഗണേശ്പുരി ബ്രഹ്മപുരി നിത്യാനന്ദാശ്രമം മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി, മഹന്ത് കാശിഗിരി മഹാരാജ്, അയിരൂര്‍ ചെറുകോല്‍പുഴ ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി, മലയാലപുഴ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരി, ഭാഗവത സപ്താഹ ആചാര്യന് പള്ളിക്കല്‍ സുനില്‍, ബിജെപി കേരള സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, വിശ്വഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ശങ്കര്‍ ഗയ്കര്, വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് ശ്രീരാജ് നായര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംന്യാസിമാരും ഹൈന്ദവ സംഘടന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.
നവംബര്‍ ആദ്യവാരം വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് സമ്മേളന നടത്തിപ്പിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുമെന്ന് വസായ് സനാതന ധര്‍മ്മസഭ അധ്യക്ഷന്‍ കെ.ബി. ഉത്തംകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: