സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ (ജിഡി) തസ്തികയിൽ 215 ഒഴിവുകൾ. കായിക പ്രേമികൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഗെയിംസ്, സ്പോർട്സ്, അത്ലറ്റിക്സ് എന്നിവയിൽ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളെ പ്രതിനിധീകരിച്ചതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഔദ്യോഗിക വെബ്‌സൈറ്റായ cisfrectt.cisf.gov.in വഴി അപേക്ഷിക്കാം.
അപേക്ഷകർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം. 18-നും 23-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. രണ്ട് ഘട്ടങ്ങളിലായി ട്രയൽ ടെസ്റ്റ്, പ്രോഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), ഡോക്യുമെന്റേഷൻ, മെഡിക്കൽ എക്‌സാമിനേഷൻ എന്നിവയ്‌ക്ക് ശേഷമായിരിക്കും നിയമനം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ-04 (25,500 രൂപ മുതൽ 81,100 രൂപ വരെ) പ്രതിമാസ ശമ്പളവും കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന മറ്റെല്ലാ അലവൻസുകളും ലഭിക്കും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ അപേക്ഷകർക്ക് 100 രൂപ ആണ് അപേക്ഷാ ഫീസ്. സ്ത്രീ ഉദ്യോഗാർത്ഥികളെയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെയും അപേക്ഷാ ഫീസ് അടയ്‌ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവംബർ 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: