പത്തനംതിട്ട : 14-കാരനെ ലഹരിവസ്തുക്കൾ നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവ്. ചെങ്ങന്നൂർ ആലാ സ്വദേശി തോമസിനെ (67)യാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴ നൽകാനും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാൽ 2 വർഷ അധിക കഠിന തടവ് അനുഭവിക്കണം.
2020 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളില്ലാത്ത ദമ്പതികൾ ദത്തെടുത്ത ആൺകുട്ടിയെ ആണ് പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കഞ്ചാവും മദ്യവും മറ്റ് ലഹരി വസ്തുക്കളും നൽകി പ്രതി ആൺകുട്ടിയെ വശത്താക്കി.
തോമസിന് ഇരയുടെ വളർത്തച്ഛനോട് വിരോധമുണ്ടായിരുന്നു. കുട്ടിയെ ഉപയോഗിച്ച് വളർത്തച്ഛനെും തനിക്ക് ഇഷ്ടമില്ലാത്ത പ്രദേശവാസികൾക്കെതിരെയും ദ്രോഹ പ്രവൃത്തികൾ ചെയ്യിപ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. പിന്നീട് കുട്ടിയെ ലഹരി വസ്തുക്കളിൽ അടിമയാക്കി ലൈംഗിക ഉപയോഗങ്ങൾക്ക് ഇരയാക്കുകയായിരുന്നു.
കുട്ടിയിൽ സ്വഭാവ വൈകൃതങ്ങൾ കണ്ട് നിരന്തരമായി നടത്തിയ കൗൺസിലിംഗിലാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. തുടർന്ന് ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: