കര്‍ണാല്‍(ഹരിയാന): സ്വാര്‍ത്ഥത കൈമുതലാക്കിയ രാഷ്‌ട്രീയപാര്‍ട്ടികളെല്ലാവരും ഒത്തുചേര്‍ന്നാണ് ഇന്‍ഡി മുന്നണി രൂപീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചിലര്‍ക്ക് സ്വയം പ്രധാനമന്ത്രിയാകണം. ചിലര്‍ക്ക് മകനെ പ്രധാനമന്ത്രിയാക്കണം. ചിലര്‍ക്ക് അഴിമതി നടത്തണം. ചിലര്‍ക്ക് അന്വേഷണത്തില്‍ നിന്ന് മുങ്ങണം, അതിന് വേണ്ടിയാണ് അവര്‍ ഇന്‍ഡി സഖ്യം സൃഷ്ടിച്ചത്, അമിത് ഷാ പറഞ്ഞു. കര്‍ണാലില്‍ ബിജെപി സംഘടിപ്പിച്ച അന്ത്യോദയ മഹാസമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്നതോടെ കോടാനുകോടി ഭാരതീയരുടെ 550 വര്‍ഷത്തെ കാത്തിരിപ്പാണ് ഫലപ്രാപ്തിയിലെത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ മനോഹര്‍ലാല്‍ ഖട്ടാര്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ആരംഭിച്ച മുഖ്യമന്ത്രി തീര്‍ത്ഥ യാത്രാ യോജനയുടെ ആദ്യ പദ്ധതി അയോധ്യയിലേക്കാവണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് പുതിയ സംരംഭങ്ങളിലൊന്നാണ് മുഖ്യമന്ത്രി തീര്‍ത്ഥയാത്ര.
വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇതിലും നല്ല തുടക്കം വേറെ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില പ്രഖ്യാപിച്ച സംസ്ഥാനമാണ് ഹരിയാന. ഏറ്റവും കൂടുതല്‍ ജിഎസ്ടി സമാഹരിക്കുന്ന സംസ്ഥാനവും ഹരിയാനയാണ്. രാജ്യത്തെ ആദ്യ ആയുഷ് സര്‍വകലാശാല കുരുക്ഷേത്രയിലാണ്. കായികരംഗത്തും പാ
ലുത്പാദനത്തിലും സായുധസേനയിലും ഹരിയാന രാജ്യത്തിന്റെ കരുത്താണ്, അമിത് ഷാ പറഞ്ഞു.
ഹരിയാനയില്‍ മുമ്പ് ഭരിച്ച ഭൂപീന്ദര്‍ ഹൂഡയുടെ സര്‍ക്കാര്‍ സോണിയയ്‌ക്കും മരുമകന്‍ റോബര്‍ട്ട് വാദ്രയ്‌ക്കും വികസനത്തിന്റെ വഴി തുറക്കുകയാണ് ചെയ്തത്. കട്, കമ്മിഷന്‍, കറപ്ഷന്‍ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അമിത് ഷാ ആരോപിച്ചു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് നായബ് സിങ് സെയ്‌നി, പ്രഭാരി ബിപ്ലബ് ദേബ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: