കാലാവസ്ഥ വ്യതിയാനത്തിന് പിന്നിലെ കാരണം തിരക്കി നാസയും ഇസ്രോയും. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഭൂമിയുടെ ആവാസവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്നതിനായി ‘നിസാർ’ എന്ന ഉപഗ്രഹ ദൗത്യത്തിനാണ് ഇരു ബഹിരാകാശ ഏജൻസിയും ഒന്നിക്കുന്നത്. 2024-ന്റെ തുടക്കത്തിലാകും ഉപഗ്രഹം വിക്ഷേപിക്കുക.
അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വനങ്ങളെയും തണ്ണീർത്തടങ്ങളെയും കുറിച്ച് പഠിച്ച് നിർണായക വിവരങ്ങൾ ലഭ്യമാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. അത്യാധുനിക റഡാർ സംവിധാനമാണ് നിസാർ ഉപഗ്രഹത്തിൽ സജ്ജമാക്കിയിട്ടുള്ളത്. ഭൂമിയിലെ കര-ഹിമ പ്രതലങ്ങളെ ഓരോ 12 ദിവസം കൂടുമ്പോഴും രണ്ട് വട്ടം നിസാർ സ്കാൻ ചെയ്യും. കാർബൺ പിടിച്ചെടുക്കുന്നതിന്റെയും പുറത്തുവിടുന്നതിന്റെയും തോത് അറിയാൻ ഗവേഷകരെ സഹായിക്കാൻ ഇതുവഴി സാധിക്കും.
വനത്തിന്റെ മേലാപ്പുകളിൽ തുടങ്ങി മരത്തിന്റെ താഴെ ഭാഗത്തേക്ക് വരെ റഡാർ പ്രവർത്തിക്കും. ഇത് വനമേഖലയുടെ സാന്ദ്രത കണക്കാക്കാനും കാലക്രമേണ മാറ്റങ്ങൾ ട്രാക്കുചെയ്യാനും ഗവേഷകരെ സഹായിക്കും. ഓരോ ചെറിയ മാറ്റങ്ങളെ വരെ നിരന്തരം നിരീക്ഷിച്ച് വ്യതിയാനങ്ങളെ പഠിക്കാൻ നിസാറിന് കഴിയും.
മനുഷ്യൻ നിർമ്മിക്കുന്ന വനവത്കരണവും മറ്റ് ഭൂവിനിയോഗ മാറ്റങ്ങളും 11 ശതമാനത്തോളം ഹരിതഗൃഹ വാതകങ്ങളെയാണ് പുറന്തള്ളുന്നത്. ലോകമെമ്പാടും വനവത്കരണം നടത്തുന്നത് കാർബൺ ചക്രത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ആഗോളതാപനത്തിന് എത്രമാത്രം സംഭാവന നൽകുന്നുവെന്നും നിസാർ നൽകുന്ന വിവരങ്ങൾ വഴി കണ്ടെത്താൻ സാധിക്കും. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, മണ്ണിടിച്ചിലുകൾ എന്നിവയുടെ ചലനാത്മകത മനസ്സിലാക്കാൻ ഗവേഷകരെ സഹായിക്കുന്നതിനായി ഭൂമിയുടെ ചലനത്തെക്കുറിച്ചുള്ള വിവരങ്ങൾ നാസർ ശേഖരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: