Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ വിജയവുമായി ഇന്ത്യ, സെമിയിലെത്തി

അഞ്ച് ലങ്കന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 09:09 pm IST
in Cricket

അതിവേഗത്തില്‍ ഭാരതം 13-ാം ലോകകപ്പിന്റെ സെമിയിലേക്ക് പ്രവേശിച്ചു. ലങ്കയ്‌ക്ക് മുന്നില്‍ 358 റണ്‍സിന്റെ വിജയ ലക്ഷ്യം മുന്നില്‍ വയ്‌ക്കുമ്പോള്‍ ഒട്ടും വിചാരിച്ചില്ല, അവര്‍ 20 ഓവര്‍ കൊണ്ട് എല്ലാവരും പുറത്താകുമെന്ന്. ഇക്കഴിഞ്ഞ സപ്തംബര്‍ 17ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ കണ്ട കാഴ്ചയുടെ തനിയാവര്‍ത്തനം ആണ് ഇന്നലെ വാംഖഡെയില്‍ കണ്ടത്. അതിനേക്കാള്‍ ഗംഭീരം എന്നു പറയേണ്ടിവരും.

തുടക്കം കണ്ടപ്പോള്‍ ഒന്നു നടുങ്ങി. ദില്‍ഷന്‍ മധുഷനകയെ ആദ്യ പന്ത് ബൗണ്ടറി പായിച്ച രോഹിത് ശര്‍മ്മയെ രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി. ലങ്ക പ്രതികാരത്തിനുള്ള പുറപ്പാടെന്ന് തോന്നിച്ചെങ്കിലും കോഹ്‌ലിയും ഗില്ലും ഒന്നിച്ചതോടെ അപകടം ഒഴിവായി. ലങ്കന്‍ ബോളര്‍ ചമീരയുടെ പന്തില്‍ കോഹ്‌ലി രണ്ട് വട്ടം ക്യാച്ച് നല്‍കി വാംഖഡെയിലെ കാണികളെയും ഭാരത ക്രിക്കറ്റ് ആരാധകരെയും നന്നായി പേടിപ്പെടുത്തി. ലങ്കന്‍ ഫീല്‍ഡര്‍മാരുടെ കൈകള്‍ ചോര്‍ന്നത് തുണയായി. ടൂര്‍ണമെന്റില്‍ ആദ്യമായി ഗില്‍ സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയര്‍ന്നതാണ് മത്സരത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഇതോടെ താരത്തിന് ലോകകപ്പില്‍ താളംകണ്ടെത്താനായതില്‍ ഭാരത ക്യാമ്പിന് ആശ്വസിക്കാം. ഒപ്പം ശ്രേയസ്സ് അയ്യരുടെ ഫോമും ശ്രദ്ധേയമായി. കോഹ്‌ലി വ്യക്തിഗത സ്‌കോര്‍ 92ലും ഗില്‍ 88ലും പുറത്തായതിന് പിന്നാലെ ഭാരത ഇന്നിങ്‌സ് ചെറുതായൊന്ന് മന്ദഗതിയിലായി. 32 ഓവറില്‍ 196 റണ്‍സായിരുന്നു. പിന്നീട് കണ്ട കാഴ്ച ലോകകപ്പ് ഇതുവരെ കാണാന്‍ സാധിക്കാതിരുന്ന ശ്രേയസ്സ് അയ്യരുടെ വിശ്വരൂപമായിരുന്നു. കെ.എല്‍. രാഹുലും(21) സൂര്യകുമാര്‍ യാദവും(12) പുറത്തായപ്പോഴും മറുവശത്ത് ഒന്നിനെയും കൂസാതെ അയ്യര്‍ തകര്‍ത്തടിച്ചുകൊണ്ടിരുന്നു. 56 പന്തുകള്‍ നേരിട്ട ശ്രേയസ്സ് ആറ് സിക്‌സറും മൂന്ന് ബൗണ്ടറികളും സഹിതം 82 റണ്‍സെടുത്താണ് പുറത്തായത്. ഭാരത ബാറ്റിങ് നിരയിലെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ലങ്കന്‍ ബോളര്‍ ദില്‍ഷന്‍ മധുഷനകയെ കണക്കിന് പ്രഹരിച്ചാണ് താരം ക്രീസ് വീട്ടത്. 48-ാം ഓവറില്‍ മധുഷനകയെ തുടരെ രണ്ട് പന്തുകളില്‍ സിക്‌സറിന് പറത്തിയ താരം മൂന്നാം പന്തില്‍ സിക്‌സര്‍ ടിക്കാനുള്ള ശ്രമത്തില്‍ പുറത്താകുകയായിരുന്നു.

ശ്രേയസ്സ് പുറത്തായതോടെ ഭാരതത്തിന്റെ അംഗീകൃത ബാറ്റര്‍മാരുടെ നിര തീര്‍ന്നു. പക്ഷെ മോശമാക്കാന്‍ രവീന്ദ്ര ജഡേജ ഒരുക്കമായിരുന്നില്ല. 24 പന്തുകള്‍ നേരിടുന്നതിനിടെ പന്ത് അതിര്‍ത്തികടത്തിയത് രണ്ട് വട്ടം മാത്രം ഒരു സിക്‌സും ഒരു ഫോറും. പക്വതയുള്ള ബാറ്ററെ പോലെ വിക്കറ്റ് കളായതെ വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിലൂടെ ഭാരത ടോട്ടല്‍ 350 കടത്തി. അവസാന പന്തില്‍ രണ്ടാം റണ്ണിന് ഓടുമ്പോഴാണ് താരം പുറത്തായത്.

പിന്നീട് ലങ്ക ബാറ്റ് ചെയ്യാനിറങ്ങി കണ്ണഞ്ചിക്കുന്ന വേഗത്തില്‍ എല്ലാം മിന്നിമാഞ്ഞു. ബുംറ ഒരു വിക്കറ്റ്, സിറാജ് മൂന്ന് വിക്കറ്റ്, ഷമി അഞ്ച് വിക്കറ്റ്, ജഡേജയുടെ ഒരു വിക്കറ്റ് നേട്ടത്തോടെ ദില്‍ഷന്‍ മധുഷനകയെ പുറത്താക്കി ഭാരതം സെമി പ്രവേശം അരക്കിട്ടുറപ്പിച്ചു.

Tags: indiaSrilankaworldcupmohammed shami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.