Categories: Kerala

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 20 പൈസ വര്‍ധിപ്പിച്ചുകൊണ്ടുള്ള റഗുലേറ്ററി കമ്മീഷന്റെ ഇടക്കാല ഉത്തരവിറങ്ങി. ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുളള ഗാര്‍ഹിക ഉപാഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.

ഇതോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും.പുതിയ നിരക്ക് അടുത്ത വര്‍ഷം ജൂണ്‍ 30 വരെയാണ് ഉണ്ടാകുക. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപ അധികം നല്‍കേണ്ടി വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20 രൂപ അധികം നല്‍കണം.

നിരക്ക് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകി.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക