ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലെ വാരാണസിയിലുള്ള ബനാറസ് ലോക്കോമോട്ടീവ് വര്‍ക്സില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഐ.ടി.ഐ.-300, നോണ്‍ ഐ.ടി.ഐ.-74 എന്നിങ്ങനെയാണ് ഒഴിവ്. വിവിധ ട്രേഡുകളില്‍ ഒഴിവുണ്ട്.
ഐടിഐക്കാര്‍: ഫിറ്റര്‍-107, കാര്‍പെന്റര്‍-3, പെയിന്റര്‍ (ജെനറല്‍)-7, മെഷീനിസ്റ്റ്-67, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ)-45, ഇലക്ട്രീഷ്യന്-71 എന്നിങ്ങനെയാണ് ട്രേഡ് തിരിച്ചുള്ള ഒഴിവ്. യോഗ്യത- പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസില്‍ 50 ശതമാനം മാര്‍ക്കോടെ വിജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ.യും. പ്രായം 15-22 വയസ്സ്.
നോണ്‍ ഐടിഐ: ഫിറ്റര്‍-30, മെഷീനിസ്റ്റ്-15, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ)-11, ഇലക്ട്രീഷ്യന്-18 എന്നിങ്ങനെയാണ് ട്രേഡ് തിരിച്ചുള്ള ഒഴിവ്. യോഗ്യത- പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസില്‍ 50 ശതമാനം മാര്‍ക്കോടെ വിജയം. പ്രായം 15-22.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. വനിതകള്‍ക്കും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. നവംബർ 25 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ https://blw.indianrailways.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: