തിരുവനന്തപുരം : കെടിഡിഎഫ്സി ചെയര്മാന് സ്ഥാനത്ത് നിന്നും ബി. അശോകിനെ മാറ്റി. പകരം ചുമതല കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന് നല്കി. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് കെടിഡിഎഫ്സിയും കെഎസ്ആര്‍ടിസിയും തമ്മിലുള്ള പോര് നടക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ഉത്തരവ്.
കെടിഡിഎഫ്സി നഷ്ടത്തിലാവാനുള്ള കാരണം കെഎസ്ആര്‍ടിസി ആണെന്ന് ബി. അശോക് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അതിനെ എതിര്‍ത്ത് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകരും രംഗത്തെതി. ഇതോടെ 2015ല്‍ കെടിഡിഎഫ്സിയില്‍ നിന്നും കടമെടത്ത 595 കോടി രൂപ 915 കോടിയായി തിരിച്ചടയ്ക്കണമെന്നും കെടിഡിഎഫ്സി അറിയിച്ചു. അതിന്റെ വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് ബിജു പ്രഭാകറിനെ തന്നെ കെടിഡിഎഫ്സി ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: