കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളും മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ എം. ശിവശങ്കര്‍ ഹൈക്കോടതിയേയും കസ്റ്റംസിനെയും കബളിപ്പിച്ച് അറസ്റ്റു വാറന്റിന് സ്റ്റേ നേടി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് എടുത്ത കേസില്‍ വിചാരണക്കോടതി ശിവശങ്കറിന് സമന്‍സ് അയച്ചിരുന്നു. ഇയാള്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇത് അറസ്റ്റു വാറന്റായി.
തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസില്‍ സുപ്രീം കോടതി തനിക്ക് ജാമ്യം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ വാറന്റ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് കീഴ്ക്കോടതി നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി അനുവദിച്ച കോടതി വാറന്റ് തടയുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് എന്‍ഫോഴ്സ്മെന്റ് എടുത്ത കേസിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഇത് ഹൈക്കോടതിയില്‍ മറച്ചു വച്ച്, ഇ ഡി കേസായി കാണിച്ചാണ് ഹര്‍ജി നല്‍കിയത്. അതിനാല്‍ കോടതി വാറന്റ് തടഞ്ഞു.
മാത്രമല്ല ചട്ട പ്രകാരം കസ്റ്റംസിനെ കക്ഷി ചേര്‍ത്തില്ല. ഹര്‍ജി നല്കിയ വിവരം കസ്റ്റംസ് അറിയാത്തതിനാല്‍ കേസ് പരിഗണിച്ച സമയത്ത് എതിര്‍വാദമുന്നയിക്കാന്‍ കസ്റ്റംസിന്റെ അഭിഭാഷകര്‍ ഉണ്ടായിരുന്നുമില്ല. അതിനാലാണ് വാറന്റ് ഹൈക്കോടതി സ്റ്റേ ചെയ്തതും. കേസ് ഇന്ന് വീണ്ടും പരിഗണിച്ചേക്കും. അങ്ങനെയെങ്കില്‍ കസ്റ്റംസ് ഹര്‍ജിയെ എതിര്‍ക്കും.
എറണാകുളം കസ്റ്റംസ് എടുത്ത 13/2021 എന്ന നമ്പറുള്ള കുറ്റകൃത്യത്തിലാണ് (ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ ക്രിമിനല്‍ കേസ് നമ്പര്‍ 704/2021)ശിവശങ്കര്‍ സമര്‍ഥമായി കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. കസ്റ്റംസ് എടുത്ത കേസില്‍ ഇഡിയെയാണ് എതിര്‍കക്ഷിയാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: