തിരുവനന്തപുരം : ഗവര്‍ണര്‍ സര്‍ക്കാരിനെതിരേയും സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരേയും പോരാട്ടം നടത്തുന്നത് കേരളത്തില്‍ ആദ്യമായാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ഗവര്‍ണറും സര്‍ക്കാരും കോണ്‍ഗ്രസ്സിന് ഒരുപോലെയാണ്. എന്നാലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റാണെന്നും കെ. സുധാകരന് പ്രതികരിച്ചു.
ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെക്കുന്നുവെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെ എട്ട് ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല, അംഗീരിക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജിയാണ് നല്‍കിയിരിക്കുന്നത്.
ഗവര്‍ണറിനെതിരെ നിയമോപദേശം തേടിയശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. ഗവര്‍ണറുടേത് ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാരോപിച്ച് 461 പേജുള്ള ഹര്‍ജിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നല്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ അധികാര പരിധിയെ ചോദ്യം ചെയ്യുന്നതുമുണ്ട. സര്‍വ്വകലാശാല ചാന്‍സിലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റി സര്‍ക്കാരിന് വിസിയെ നിയമിക്കാന്‍ അനുമതി നല്കുന്ന ബില്ലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: